തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളോട് ചര്‍ച്ചയ്ക്ക് തയ്യാറായി സര്‍ക്കാര്‍. ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് കാണിച്ചുള്ള കത്തുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ സമരപ്പന്തലിലെത്തിയതായി സമരക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നുള്ള ഉേദ്യാഗസ്ഥരാണ് സി.പി.ഒ, ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് ലിസ്റ്റിലുള്ള സമരക്കാരുമായാണ് ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചത്.
ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരപ്പന്തലില്‍ എത്തിയ ഉദ്യോഗസ്ഥര്‍ സമരനേതാവായ റിജുവിന്റെയും സി.പി.ഒ സമരപ്പന്തലില്‍ സമരനേതാവ് വിഷ്ണുവിന്റെ പേരിലുമാണ് കത്ത് കൊണ്ടുവന്നത്. എന്നാല്‍ വിലാസക്കാരന് സ്ഥലത്തില്ലാത്തതിനാല്‍ കത്ത് മടക്കി കൊണ്ടുപോയി. പകരം സ്ഥലത്തുള്ള ആളുടെ പേരില്‍ കത്ത് കൊണ്ടുവരാമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്ന് സമരക്കാര്‍ പറഞ്ഞു.
അതേസമയം, സമരക്കാരുമായി ചര്‍ച്ചയ്ക്ക് മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സാധ്യത ;്രപകടിപ്പിച്ചു. യുദ്ധത്തിന് പുറപ്പെട്ടാല്‍ സര്‍ക്കാര്‍ വഴങ്ങില്ല. അങ്ങനെ കുറെ കല്ലും വടിയും ആയുധങ്ങളും കണ്ട മുന്നണിയാണ് ഇടതുമുന്നണി. അത്തരം സമരങ്ങളുമായി സര്‍ക്കാരിനെ വീഴ്ത്താമെന്ന് കരുതേണ്ട. ചര്‍ച്ചയ്ക്കാണെങ്കില്‍ സര്‍ക്കാരിനെ സമീപിക്കാമെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.
എന്നാല്‍ ചര്‍ച്ച തീരുമാനിച്ചിട്ടില്ലെന്നാണ് എല്‍്ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ നിലപാട്. അസാധ്യമായ കാര്യത്തിനാണ് സമരം. നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാനാണ് സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്നത്. ചര്‍ച്ച നടക്കുമെന്ന് വാര്‍ത്ത കൊടുക്കുമെന്നവരുടെ ഉത്തരവാദിത്തമാണെന്നും വിജയരാഘവന് പറഞ്ഞു.