ചലച്ചിത്ര അക്കാദമി: ചെയര്‍മാന്‍ കമല്‍ അടക്കമുള്ള ഭാരവാഹികളെ മാറ്റണമെന്ന് ഒരു വിഭാഗം സിനിമ പ്രവര്‍ത്തകര്‍; മുഖ്യമന്ത്രിക്കും CPMനും കത്ത്

User
0 0
Read Time:4 Minute, 33 Second

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലെ ചെയര്‍മാന്‍ കമല്‍ അടക്കമുള്ള ഭാരവാഹികളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സിനിമ പ്രവര്‍ത്തകര്‍. ഇക്കാര്യം ഉന്നയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മിനും ഇവര്‍ കത്തു നല്‍കി. സംവിധായകരായ പ്രിയനന്ദന്‍, സലിം അഹമ്മദ്, ഡോക്ടര്‍ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് സിനിമാമേഖലയില്‍ നിന്നുള്ള ഒരു വിഭാഗം പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.

അഭ്യര്‍ത്ഥന ഇങ്ങനെ, ‘ഇടതുപക്ഷം നേടിയ ചരിത്രവിജയത്തില്‍ സാംസ്കാരിക മേഖലയില്‍ (വിശിഷ്യാ സിനിമാ മേഖലയില്‍) ക്രിയാത്മക ഇടപെടലുകളാണ് കേരളം പ്രതീക്ഷിക്കുന്നത്. രാജ്യവും ലോകവും ശ്രദ്ധിക്കുന്ന കേരള ചലച്ചിത്ര അക്കാദമിയുടെ നയങ്ങളില്‍ വലിയ കീഴ്മറിയലുകള്‍ ഉണ്ടായത് 2011ലെ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ്. അടൂര്‍ ഗോപാലകൃഷ്ണനും ഷാജി എന്‍ കരുണും കെ ആര്‍ മോഹനുമടക്കമുള്ള ലോകമറിയുന്ന ചലച്ചിത്രകാരന്മാര്‍ നയിച്ച അക്കാദമിയുടെ നേതൃത്വം പിന്നീട് മുഖ്യധാരാ സിനിമാക്കാര്‍ ഏറ്റെടുത്തതോടെ അക്കാദമിയുടെയും ചലച്ചിത്രമേളയുടേയും രാഷ്ട്രീയ – സാംസ്കാരിക സ്വഭാവം അട്ടിമറിയുകയായിരുന്നു.

ദൗര്‍ഭാഗ്യവശാല്‍ 2016ലെ പുനസംഘടനയിലും കടുത്ത വലതുപക്ഷ നിലപാടുകളുള്ള മുഖ്യധാരാ ചലച്ചിത്രകാരന്മാര്‍ എക്സിക്യൂട്ടീവ് കമ്മറ്റിയിലടക്കം ഇടം പിടിക്കുകയും അക്കാദമിയുടെ രാഷ്ട്രീയ സ്വഭാവം കീഴ്മേല്‍ മറിയപ്പെടുകയും ചെയ്തു. മലയാളത്തിലെ
സമാന്തര സിനിമാക്കാര്‍ ചലച്ചിത്ര അക്കാദമിയില്‍ നിന്ന് പൂര്‍ണമായും അകന്നുകഴിഞ്ഞ കാലം കൂടിയായിരുന്നു ഇത്. സംസ്ഥാന അവാര്‍ഡിലും ചലച്ചിത്ര മേളയിലും തീര്‍ത്തും തഴയപ്പെട്ട ഒട്ടേറെ സിനിമകള്‍ ലോകം ശ്രദ്ധിക്കുകയും വിദേശമേളകളില്‍ വലിയ അംഗീകാരങ്ങള്‍ നേടിയെടുക്കുകയുമുണ്ടായി ഇക്കാലയളവില്‍ എന്നത് തന്നെ ചലച്ചിത്രമേള കഴിഞ്ഞ അഞ്ചു വര്‍ഷം പുലര്‍ത്തിയ പ്രതിലോമ സംസ്കാരത്തിന്റെ വലിയ തെളിവ് ആണ്. മലയാളത്തിലെ സമാന്തര – സ്വതന്ത്ര സിനിമാധാരയുടെ നിലനില്‍പ് അക്ഷരാര്‍ത്ഥത്തില്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

ലോക സിനിമയുടെ പുതിയ ചലനങ്ങള്‍ നന്നായറിയുന്ന വലിയ ചലച്ചിത്രകാരന്മാര്‍ ഈ ഘട്ടത്തില്‍ അക്കാദമി നേതൃത്വത്തിലേക്ക് വരികയുണ്ടായാല്‍ മാത്രമേ മലയാളത്തില്‍ നാളെ സിനിമ നിലനില്‍ക്കൂ എന്നും ഉറപ്പ്.

അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍ കരുണ്‍, ടി വി ചന്ദ്രന്‍, കെ പി കുമാരന്‍ തുടങ്ങിയ രാജ്യവും ലോകവും ആദരിക്കുന്ന ചലച്ചിത്രകാരന്മാരെ ചലച്ചിത്ര അക്കാദമിയുടെയും ചലച്ചിത്ര മേളാ നടത്തിപ്പിന്റെയും തലപ്പത്ത് കൊണ്ടു വരണമെന്നും വര്‍ഷങ്ങളായി ഒരേ സ്ഥാനത്തിരുന്ന് നിയന്ത്രിക്കുന്നവര്‍ മാറി പുതിയവര്‍ തല്‍സ്ഥാനങ്ങളില്‍ വരണമെന്നും മലയാളത്തിലെ സമാന്തര – സ്വതന്ത്ര സിനിമക്കാര്‍ പുതിയ സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കുന്നു.

പ്രിയനന്ദനന്‍, സലിം അഹമ്മദ്, ഡോക്റ്റര്‍ ബിജു, മനോജ് കാന, സജിന്‍ ബാബു, സുവീരന്‍, ഷെറി, വി സി അഭിലാഷ്, പ്രകാശ് ബാര, ഇര്‍ഷാദ്, സന്തോഷ് കീഴാറ്റൂര്‍, അനൂപ് ചന്ദ്രന്‍, ഷെറീഫ് ഈസ, ഡോ എസ് സുനില്‍, ദീപേഷ്, വിനോദ് കൃഷ്ണന്‍, സിദ്ധിഖ് പറവൂര്‍ എന്നിവരാണ് അഭ്യര്‍ത്ഥനയില്‍ പങ്കു ചേര്‍ന്നവര്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശരീരം നിറയെ തല്ലിയതിന്റെയും, കടിച്ചതിന്റെയും പാടുകള്‍; ഉണ്ണി പി ദേവിന്റെ ഭാര്യയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍

തിരുവനന്തപുരം: അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം പരാതി നല്‍കി. . നടന്‍ ഉണ്ണി.പി.ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.തിരുവനന്തപുരം സ്വദേശിനിയായ പ്രിയങ്കയെ ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തിരുവനന്തപുരം വെമ്ബായത്തെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മര്‍ദ്ദനമേറ്റതിന്റെ വീഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. പ്രിയങ്കയുടെ ശരീരത്തില്‍ കടിച്ചതിന്റെയും മര്‍ദിച്ചതിന്റെയും പാടുകളുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ചുകൊണ്ട് […]

You May Like

Subscribe US Now