ചായപ്പൊടി കയറ്റിവന്ന ലോറി നാടുകാണി ചുരത്തില്‍ വച്ച്‌ അടി താഴ്ചയിലേക്കു മറിഞ്ഞു; ഡ്രൈവറെ കാണാനില്ല

User
0 0
Read Time:1 Minute, 10 Second

നിലമ്ബൂര്‍: നാടുകാണി ചുരത്തില്‍ വച്ച്‌ ചായപ്പൊടി കയറ്റിവന്ന വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞു. തമിഴ്നാട്ടില്‍ നിന്നു ചായപ്പൊടിയുമായി എറണാകുളത്തേക്കു പുറപ്പെട്ട ചരക്കു ലോറിയാണ് അപകടത്തില്‍ പെട്ടത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. 40 അടി താഴ്ചയിലേക്കു മറിഞ്ഞ ലോറിയുടെ ഡ്രൈവറെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഡ്രൈവര്‍ ലോറിയുടെ അടിയില്‍ കുടുങ്ങിയിട്ടുണ്ടാകുമെന്നാണ് സംശയം. ഇയാള്‍ സംഭവ സ്ഥലത്തു നിന്നു രക്ഷപെട്ടതാണോ എന്നും അന്വേഷിക്കുന്നുണ്ട്. കേരള അതിര്‍ത്തിയിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്ബ് ദേവാല പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ദേവാല ചായ ഫാക്ടറിയില്‍ നിന്നുള്ള ലോഡാണ് അപകടത്തില്‍ പെട്ടത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഡോളര്‍ക്കടത്ത്; സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ചോദ്യം ചെയ്യലിനായി ഇന്നും ഹാജരാകില്ല

തിരുവനന്തപുരം: ഡോളര്‍ക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഇന്നും ഹാജരാകില്ല. അസുഖമുള്ളതിനാല്‍ ചോദ്യംചെയ്യലിന് ഹാജരാകില്ലെന്നാണ് വിശദീകരണം. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഇന്ന് രാവിലെ 11 ന് ഹാജരാകാനാണ് കസ്റ്റംസ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. രണ്ടാം തവണയാണ് കസ്റ്റംസ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. സ്വപ്ന സരിത്ത് എന്നിവരുടെ രഹസ്യമൊഴി നേരത്തെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

You May Like

Subscribe US Now