ചീഫ് സെക്രട്ടറിയും ഡിജിപിയും എത്തിയത് റിപ്പോര്‍ട്ടില്ലാതെ, വലിയ വീഴ്ചയെന്ന് ബംഗാള്‍ ഗവര്‍ണര്‍

User
0 0
Read Time:2 Minute, 54 Second

കൊല്‍ക്കത്ത: ചീഫ് സെക്രട്ടറിയും ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസും (ഡിജിപി) തന്നെ കാണാനെത്തിയത് വോട്ടെടുപ്പിന് ശേഷമുള്ള അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച്‌ റിപോര്‍ട്ടുകള്‍ ഒന്നും തന്നെ ഇല്ലാതെ എന്ന് ബംഗാള്‍ ഗവര്‍ണ്ണര്‍. വിവരങ്ങളും ബംഗാളിലെ ക്രമസമാധാന നിലയും അപ്‌ഡേറ്റ് ചെയ്യാത്തതില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധങ്കര്‍ അതൃപ്തി രേഖപ്പെടുത്തി.

ചീഫ് സെക്രട്ടറിയും ഡിജിപിയും അന്വേഷണത്തില്‍ വലിയ വീഴ്ച വരുത്തുന്നതായി ഗവര്‍ണര്‍ പറഞ്ഞു. പശ്ചിമ ബംഗാളിലെ ക്രമസമാധാന നിലയെക്കുറിച്ച്‌ റിപ്പോര്‍ട്ട് നല്‍കാനായി സംസ്ഥാന ചീഫ് സെക്രട്ടറി അലപന്‍ ബന്ദോപാധ്യായയും ഡിജിപി വീരേന്ദ്രയും ശനിയാഴ്ച വൈകുന്നേരം രാജ്ഭവനില്‍ ഗവര്‍ണര്‍ വിളിച്ചുവരുത്തിയിരുന്നു. നേരത്തെ ഗവര്‍ണറെ കാണില്ലെന്ന നിലപാട് പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി തിരുത്തിയിരുന്നു.

ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചതോടെയാണ് ചീഫ് സെക്രട്ടറിയുടെ നിലപാട് മാറ്റം. പശ്ചിമ ബംഗാള്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഗവര്‍ണറെ കാണാന്‍ നേരത്തെ ചീഫ് സെക്രട്ടറി വിസമ്മതിച്ചിരുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആവശ്യപ്രകാരമായിരുന്നു ഇത്.നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കൊറോണ കാരണം പോകാന്‍ കഴിഞ്ഞിരുന്നില്ല.

പിന്നീടാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ കാണാനാവില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ വിശദീകരണം. സംഘര്‍ഷത്തെ കുറിച്ച്‌ ഗവര്‍ണറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും കേന്ദ്രസംഘം ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറുക. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച്‌ ദിവസങ്ങള്‍ പിന്നിട്ടിട്ടും പശ്ചിമ ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ നരനായാട്ട് അവസാനിച്ചിട്ടില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് കോടി എണ്‍പത്തിമൂന്ന് ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് കോടി എണ്‍പത്തിമൂന്ന് ലക്ഷം കടന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴര ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇന്നലെ മാത്രം 12,000ത്തിലധികം പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 32.95 ലക്ഷം കടന്നു. പതിമൂന്ന് കോടി അറുപത്തിമൂന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ മൂന്ന് കോടി മുപ്പത്തിനാല് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 5.95 ലക്ഷം പേര്‍ മരിച്ചു.ബ്രസീലില്‍ […]

You May Like

Subscribe US Now