“ചെ​ന്നി​ത്ത​ല​യ്ക്ക് കാ​ര്യ​മാ​യി എ​ന്തോ സം​ഭ​വി​ച്ചി​ട്ടു​ണ്ട്’: പ​രി​ഹ​സി​ച്ച്‌ മു​ഖ്യ​മ​ന്ത്രി

User
0 0
Read Time:3 Minute, 31 Second

തി​രു​വ​ന​ന്ത​പു​രം: കോ​ര്‍​പ്പ​റേ​റ്റ് ഭീ​മ​ന്‍ അ​ദാ​നി​യി​ല്‍​നി​ന്നും സ​ര്‍​ക്കാ​ര്‍ കൂ​ടി​യ വി​ല​യ്ക്ക് വൈ​ദ്യു​തി വാ​ങ്ങാ​ന്‍ ക​രാ​റു​ണ്ടാ​ക്കി​യെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. വ​സ്തു​താ വി​രു​ദ്ധ​മാ​യി കാ​ര്യ​ങ്ങ​ള്‍ പ​റ​യു​ന്ന ചെ​ന്നി​ത്ത​ല​യ്ക്ക് കാ​ര്യ​മാ​യി എ​ന്തോ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​രി​ഹ​സി​ച്ചു.

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​വു​മാ​യാ​ണ് കെ​എ​സ്‌ഇ​ബി ക​രാ​ര്‍ ഒ​പ്പി​ട്ട​ത്. എ​വി​ടെ നി​ന്നു വൈ​ദ്യു​തി വാ​ങ്ങു​ന്നു​വെ​ന്ന് നോ​ക്കേ​ണ്ട കാ​ര്യ​മി​ല്ല. അ​ദാ​നി​യു​മാ​യി നേ​രി​ട്ട് ക​രാ​റി​ല്ലെ​ന്ന് കെ​എ​സ്‌ഇ​ബി വ്യ​ക്ത​മാ​ക്കി​യ​താ​ണ്. പു​തി​യ ക​രാ​ര്‍ ഉ​ണ്ടെ​ങ്കി​ല്‍ ചെ​ന്നി​ത്ത​ല രേ​ഖ​ക​ള്‍ പു​റ​ത്തു​വി​ട​ണം. താ​ന്‍ പ​റ​ഞ്ഞ നു​ണ ബോം​ബു​ക​ളി​ല്‍ ഒ​ന്നാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ​യും മു​ഖ്യ​മ​ന്ത്രി വി​മ​ര്‍​ശ​നം ന​ട​ത്തി. മോ​ദി വ​ര്‍​ഗീ​യ​ത​യു​ടെ ഉ​പാ​സ​ക​നും വാ​ഗ്ദാ​ന​ലം​ഘ​ന​ത്തി​ന്‍റെ അ​പ്പോ​സ്ത​ല​നു​മാ​ണ്. ഇ​ത്ത​ര​ക്കാ​രെ കേ​ര​ളം പ​ടി​ക്ക് പു​റ​ത്ത് നി​ര്‍​ത്തും. ശ​ബ​രി​മ​ല​യി​ല്‍ ഒ​ന്നും ചെ​യ്യാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാലാ​കും മോ​ദി ശ​ര​ണം വി​ളി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ്ര​ള​യ​കാ​ല​ത്ത് ത​ന്ന അ​രി​ക്ക് അ​ണാ പൈ ​ക​ണ​ക്കു​പ​റ​ഞ്ഞ് പ​ണം വാ​ങ്ങി. സ​ഹാ​യി​ക്കാ​ന്‍ ത​യാ​റാ​യ​വ​രെ പോ​ലും കേ​ന്ദ്രം വി​ല​ക്കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കോ​ണ്‍​ഗ്ര​സ് സ​ഹാ​യി​ച്ച​തു​കൊ​ണ്ടാ​ണ് ക​ഴി​ഞ്ഞ ത​വ​ണ നേ​മ​ത്ത് ബി​ജെ​പി ജ​യി​ച്ച​ത്. ആ ​അ​ക്കൗ​ണ്ട് എ​ല്‍​ഡി​എ​ഫ് ഇ​ത്ത​വ​ണ ക്ലോ​സ് ചെ​യ്യും. കോ​ണ്‍​ഗ്ര​സി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും നേ​താ​ക്ക​ള്‍ കേ​ര​ള​ത്തെ കു​റി​ച്ച്‌ വ്യാ​ജ ചി​ത്രം ഉ​ണ്ടാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ഉ​റ​പ്പാ​യും ജ​യി​ക്കു​മെ​ന്ന് പ​റ​യാ​ന്‍ ബി​ജെ​പി​ക്ക് ഒ​രു സീ​റ്റി​ല്ല. ബി​ജെ​പി​ക്ക് വ​ള​രാ​ന്‍ പ​റ്റി​യ മ​ണ്ണ​ല്ല കേ​ര​ള​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നാദാപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ മരണത്തില്‍ പുനരന്വേഷണം; സഹോദരന്‍ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട് | നാദാപുരം നരിക്കാട്ടേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന അസീസിന്റെ മരണത്തില്‍ പുനരന്വേഷണം. അസീസിന്റെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരിക്കും കേസ് അന്വേഷിക്കുക. കോഴിക്കോട് റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശാനുസരണമാണ് പുനരന്വേഷണം. പോലീസ് ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസിലാണ് ഇപ്പോള്‍ നിര്‍ണായക വഴിത്തിരിവുണ്ടായിരിക്കുന്നത്. 2020 മെയ് 17നാണ് അസീസ് മരിച്ചത്. സഹോദരന്‍ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്ത് വന്നതിന് പിന്നാലെ […]

You May Like

Subscribe US Now