ജയസാധ്യതയില്ലാത്ത മണ്ഡലത്തില്‍ നിന്ന്​ ജയിച്ചുവരുന്നതാണ് ധീരത -രമേഷ്പിഷാരടി

User
0 0
Read Time:2 Minute, 53 Second

ബാ​ലു​ശ്ശേ​രി: ജ​യി​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ല്‍ പോ​യി ജ​യി​ച്ചു​വ​രു​ന്ന​തി​നെ​ക്കാ​ള്‍ ധീ​ര​ത ജ​യ​സാ​ധ്യ​ത​യി​ല്ലെ​ന്നു​പ​റ​യു​ന്ന മ​ണ്ഡ​ല​ത്തി​ല്‍ പോ​യി ജ​യി​ച്ചു​വ​രു​ന്ന​തി​നാ​ണെ​ന്ന് ന​ട​നും സം​വി​ധാ​നാ​യ​ക​നു​മാ​യ ര​മേ​ഷ് പി​ഷാ​ര​ടി.

ബാ​ലു​ശ്ശേ​രി​യി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​യു​ടെ നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​നി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 35 വ​ര്‍​ഷ​ക്കാ​ല​മാ​യി ഞ​ങ്ങ​ള്‍ മാ​റു​ന്നി​ല്ല എ​ന്ന് പി​ടി​വാ​ശി​യു​ള്ള​വ​ര​ല്ല ഇ​വി​ട​ത്തെ ജ​ന​ങ്ങ​ള്‍.

ഞ​ങ്ങ​ള്‍​ക്ക് മാ​റ​ണം എ​ന്ന് ചി​ന്തി​ക്കു​ന്ന​വ​രാ​ണ്. മു​ന്നോ​ട്ടു പോ​ക​ണ​മെ​ങ്കി​ല്‍ മാ​റ്റം അ​നി​വാ​ര്യ​മാ​ണ്. ധ​ര്‍​മ​ജ​ന്‍ ഇ​ന്നാ​ട്ടു​കാ​ര​ന​ല്ല എ​ന്നാ​ണ് ചി​ല​ര്‍ പ​റ​യു​ന്ന​ത്. മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ ആ​ദ്യ​ത്തെ രാ​ഷ്​​ട്രീ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യ​ത് സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലാ​ണ്. അ​ത് ക​ഴി​ഞ്ഞാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് വ​ന്ന​ത്.

ഇ​ന്നാ​ട്ടു​കാ​ര​ന് മാ​ത്ര​മേ ഇ​വി​ട​ത്തെ സാ​മൂ​ഹി​ക-​രാ​ഷ്​​ട്രീ​യ കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​ന്‍ അ​വ​കാ​ശ​മു​ള്ളൂ എ​ന്ന​ത് മൗ​ഢ്യ​മാ​ണ്. ക​ല്യാ​ണ​ത്തി​ന് പ​ങ്കെ​ടു​ക്കു​ന്ന​തും മ​ര​ണ​വീ​ട്ടി​ല്‍ ത​ല​കാ​ണി​ച്ച്‌ പോ​കു​ന്ന​തു​മ​ല്ല എം.​എ​ല്‍.​എ​യു​ടെ പ​ണി. സി​നി​മ ന​ട​ന​ല്ലേ, ഹാ​സ്യ ന​ട​ന​ല്ലേ എ​ന്നൊ​ക്കെ​യാ​ണ് കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്.

ഒ​രു​പാ​ട് ക​ഷ്​​ട​പ്പെ​ട്ട് അ​ധ്വാ​നി​ച്ച്‌ അ​ക്ഷീ​ണം പ​രി​ശ്ര​മി​ച്ച്‌ സി​നി​മ​യി​ലെ​ത്തി​യ​താ​ണ്. ജീ​വി​ക്കാ​നു​ള്ള വ​ഴി കൂ​ടി​യാ​ണി​ത്. സ്വ​ന്തം നാ​ട്ടി​ലും വീ​ട്ടി​ലു​മൊ​ക്കെ ജീ​വി​ക്കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​ര​നാ​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ധ​ര്‍​മ​ജ​ന്‍ ജ​ന​കീ​യ​നാ​ണെ​ന്നും ര​മേ​ഷ് പി​ഷാ​ര​ടി പ​റ​ഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

6 ക്രിമിനല്‍ കേസുകള്‍ മറച്ചുവെച്ചു; മമതാ ബാനര്‍ജിയുടെ നാമനിര്‍ദേശപത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ബിജെപി സ്ഥാനാര്‍ത്ഥി

കൊല്‍ക്കത്ത:  മമതാ ബാനര്‍ജിയുടെ നാമനിര്‍ദേശപത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. അസമില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍ ഉള്‍പെടെ ആറ് ക്രിമിനല്‍ കേസുകള്‍, നന്ദിഗ്രാമില്‍ സമര്‍പിച്ച നാമനിര്‍ദേശപത്രികയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മറച്ചുവെച്ചു എന്നാരോപിച്ചാണ് സുവേന്ദു അധികാരി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത്. കേസ് വിവരങ്ങള്‍ മറച്ചുവെച്ച മമതാ ബാനര്‍ജിയുടെ നാമനിര്‍ദേശപത്രിക തള്ളണമെന്ന് സുവേന്ദു അധികാരി ആവശ്യപ്പെട്ടു. ബംഗാള്‍ ബിജെപിയും ഇതുസംബന്ധിച്ച്‌ തെരഞ്ഞെടുപ്പ് കമീഷന് […]

You May Like

Subscribe US Now