ജാനുവിന് കോഴ നല്‍കിയ കേസ്: ആര്‍ എസ് എസ്സിനെതിരെ തെളിവുകള്‍ പുറത്ത് വിട്ട് പ്രസീത

User
0 0
Read Time:2 Minute, 45 Second

സികെ ജാനുവിന് കോഴ നല്‍കിയ കേസില്‍ ആര്‍ എസ് എസ്സിനെതിരെ തെളിവുകള്‍ പുറത്ത് വിട്ട് പ്രസീത. ആര്‍ എസ് എസ് നിയോഗിച്ച സംഘടനാ സെക്രട്ടറി എം ഗണേഷാണ് പണം ഇടപാടുകള്‍ നടത്തിയതെന്ന് ജെആര്‍പി നേതാവ് പ്രസീത പറഞ്ഞു.

ആര്‍എസ്‌എസ് ഓര്‍​ഗനൈസിം​ഗ് സെക്രട്ടറി എം ഗണേഷുമായി ഫോണില്‍ സംസാരിച്ചതിന്റെ ശബ്ദരേഖ കൈരളി ന്യൂസിന് ലഭിച്ചു.ശബ്ദരേഖ പുറത്ത് വിട്ടത് അന്യോന്യം പരിപാടിയിലൂടെ.

ബി ജെ പിയ്ക്ക് ഫാസിസ്റ്റ് പാര്‍ട്ടി എന്ന പ്രതിഛായ മാറാന്‍ ജാനുവിനെ കൊണ്ടു വരണം എന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.കൂടുതല്‍ പണം ജാനുവിന് കൈമാറി എന്നാണ് ലഭിച്ച വിവരം.ആര്‍ എസ് എസ് സംഘടനാ സെക്രട്ടറി എം ഗണേഷാണ് പണം ഇടപാടുകള്‍ നടത്തിയത്.

ഗണേഷുമായി ഫോണില്‍ സംസാരിച്ചിരുന്നുന്നുവെന്ന് പ്രസീത വ്യക്തമാക്കി.ഗണേഷുമായി സംസാരിച്ചതിന്‍്റെ ശബ്ദരേഖ തന്റെ കൈവശമുണ്ട്.ശബ്ദ രേഖ അന്യോന്യത്തിലൂടെ പ്രസീത പുറത്ത് വിട്ടു.

പണം റെഡിയാക്കിയിട്ടുണ്ട് എന്ന് ഗണേഷ് പറഞ്ഞു.ബി ജെ പി ജാനുവിന് നല്‍കിയത് കള്ളപ്പണം.സി കെ ജാനുവിന്റെ വാഹനം കള്ളപ്പണം കടത്താന്‍ ഉപയോഗിച്ചു.മംഗലാപുരത്ത് നിന്നും സി കെ ജാനുവിന്‍്റെ വാഹനത്തില്‍ കള്ളപ്പണം കടത്തി.പണമുണ്ടാക്കാന്‍ സി കെ ജാനു ജെ ആര്‍ പി യെ മറയാക്കി.ബി ജെ പി യുടേത് ദളിത് ആദിവാസി വിരുദ്ധ നിലപാട്.ബി ജെ പി ക്ക് എതിരായ വെളിപ്പെടുത്തലിന് ശേഷം ജീവന് ഭീഷണിയുണ്ടെന്നും പ്രസീത പറഞ്ഞു.

പണത്തിന് വേണ്ടിയല്ല വെളിപ്പെടുത്തലുകള്‍ നടത്തിയത്.ആവശ്യപ്പെട്ടാല്‍ എത്ര പണം വേണമെങ്കിലും ബി ജെ പി തരുമായിരുന്നു.ബി ജെ പി യുടെ വഞ്ചന ജനങ്ങളെ അറിയിക്കാനാണ് തെളിവുകള്‍ പുറത്ത് വിട്ടത്.എന്‍ ഡി എ മുന്നണി ജെ ആര്‍ പി വിടുകയാണെന്നും പ്രസീത അഴീക്കോട് പ്രഖ്യാപിച്ചു.‌മുന്നണി വിടാനുള്ള തീരുമാനം പ്രസീത പ്രഖ്യാപിച്ചതും കൈരളി ന്യൂസിലെ അന്യോന്യം പരിപാടിയിലൂടെ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മാവേലിക്കരയില്‍ ഡോക്ടറെ മര്‍ദ്ദിച്ച കേസില്‍ പൊലീസുകാരന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

കൊച്ചി: മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായ പൊലീസുകാരന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ‘കൊച്ചി മെട്രോ പൊലീസിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷ് ആര്‍ ചന്ദ്രനാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മെയ് 14 നാണ് അഭിലാഷ് ചന്ദ്രന്‍ മാവേലിക്കര ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ മര്‍ദ്ദിച്ചത്. അഭിലാഷിന്റെ അമ്മ കൊവിഡ് ബാധിച്ച്‌ മരിച്ചതുമായി ബന്ധപ്പെട്ടാണ് ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റത്. തുടര്‍ന്ന് അഭിലാഷ് ഒളിവില്‍ പോയിരുന്നു. പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച്‌ […]

You May Like

Subscribe US Now