ജുലൈയില്‍ 12 കോടി കൊവിഡ് വാക്സിന്‍ ഡോസ് വിതരണം ചെയ്യും; ഇതുവരെ 2.19 കോടി നല്‍കിയെന്ന് കേന്ദ്രം

User
0 0
Read Time:2 Minute, 44 Second

ദില്ലി; സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജുലൈയില്‍ 12 കോടി കൊവിഡ് വാക്സിനുകള്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഈ മാസം ഇതുവരെ 2.19 കോടിയിലധികം ഡോസുകള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

നിര്‍മ്മാതാക്കളുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ജൂലൈ മാസത്തില്‍ 12 കോടിയിലധികം കോവിഡ് വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്, മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

സ്വകാര്യ ആശുപത്രികളിലേക്കുള്ള വിതരണം ഉള്‍പ്പെടെ1 ജൂലൈ മാസത്തില്‍ ലഭ്യമാകുന്ന ഡോസുകളെക്കുറിച്ച്‌ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും മുന്‍‌കൂട്ടി അറിയിച്ചിട്ടുണ്ട്.. കൂടുതല്‍ ഡോസ് വാക്സിന്‍ ആവശ്യമെങ്കില്‍ എല്ലാ സംസ്ഥാനങ്ങളും അത് കൃത്യമായി അറിയിക്കാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടന്ന വാക്സിനേഷന്‍ അതിനു മുന്‍പുള്ള ആഴ്ച്ചയുമായി താരതമ്യം ചെയ്യുമ്ബോള്‍, 32 ശതമാനം കുറവാണെന്ന തരത്തിലുള്ള മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡ് വാക്സിനുകളുടെ ലഭ്യതയെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അവരുടെ കോവിഡ്-19 വാക്സിനേഷന്‍ സെഷനുകള്‍ ആസൂത്രണം ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതേസമയം രാജ്യത്ത് ഇതുവരെ 36.48 കോടി ഡോസ് വാക്സിനുകളാണ് വിതരണം ചെയ്തത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 45,892 പേര്‍ക്കാണ്. 4,60,704 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.5 ശതമാനമാണ്.രാജ്യത്താകമാനം ഇതുവരെ 2,98,43,825 പേരാണ് രോഗമുക്തി നേടിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മമതയെയല്ല, പെട്രോള്‍ വിലയെയാണ്​ എതിര്‍ക്കേണ്ടത്​ -സുവേന്ദുവിനോട്​ ബി.ജെ.പി നേതാവ്​ രാജിബ്​ ബാനര്‍ജി

കൊല്‍ക്കത്ത: മുഖ്യമന്ത്രി മമത ബാനര്‍ജിയെയല്ല, കുതിച്ചുയരുന്ന ​െപട്രോള്‍ വിലയെയാണ്​ എതിര്‍ക്കേണ്ടതെന്ന്​​ പശ്​ചിമബംഗാള്‍ പ്രതിപക്ഷനേതാവായ ബി.ജെ.പിയിലെ സുവേന്ദു അധികാരിയോട്​ മുതിര്‍ന്ന ബി.ജെ.പി നേതാവ് രാജിബ് ബാനര്‍ജി. ജനങ്ങള്‍ വന്‍ ഭൂരിപക്ഷം നല്‍കി അധികാരത്തിലേറ്റിയ മമത ബാനര്‍ജിയെ അനാവശ്യമായി ലക്ഷ്യമിടുന്നത് ഒഴിവാക്കണ​മെന്നും അ​േദ്ദഹം ആവശ്യപ്പെട്ടു. തൃണമൂല്‍ നേതാക്കളും മ​ന്ത്രിമാരുമായിരുന്ന സുവേന്ദുവും രാജിബും നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായാണ് ബി.ജെ.പിയിലേക്ക്​ ചേക്കേറിയത്​. നന്ദിഗ്രാമില്‍ മമത ബാനര്‍ജിയെ പരാജയപ്പെടുത്തി​ എം.എല്‍.എയായ ​സുവേന്ദു അധികാരി, തൃണമൂല്‍​ വിട്ടതുമുതല്‍ മമതയുടെ […]

You May Like

Subscribe US Now