ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; സഭാ നേതാവ് ബിനു പി ചാക്കോ അറസ്റ്റില്‍

User
0 0
Read Time:2 Minute, 12 Second

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ കാത്തലിക് ഫോറം നേതാവ് ബിനു പി ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയില്‍ ചാക്കോയെ പാലാരിവട്ടം പൊലീസാണ് അറസ്റ്റ് ചെയ്‍തത്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. കാത്തലിക് ഫോറം നേതാവും ചാനല്‍ ചര്‍ച്ചകളിലെ സ്ഥിര സാന്നിധ്യവുമായിരുന്നു ബിനു പി ചാക്കോ ഇതിന് മുമ്ബും ഇത്തരം കേസുകളില്‍ പ്രതി ആയിട്ടുണ്ട്. സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ചാക്കോക്കെതിരെ ഉയര്‍ന്നുവരുന്നതായും പാലാരിവട്ടം പൊലീസ് വ്യക്തമാക്കി.

കത്തോലിക്കാ സഭയുടെ വിവിധ സ്ഥാപനങ്ങളില്‍ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയ കേസില്‍ ഇതിനുമുമ്ബ് ബിനു ചാക്കോ അറസ്റ്റിലായിരുന്നു. ആലപ്പുഴ സ്വദേശിയായ നൗഷാദിന്‍റെ പരാതിയിലായിരുന്നു അറസ്റ്റ്. ബിഷപ്പുമാരുടേയും വൈദികരുടേയും ഫോട്ടോയും മറ്റും കാണിച്ചാണ് പരാതിക്കാരനില്‍ നിന്ന് 21 ലക്ഷം തട്ടുകയായിരുന്നു. എറണാകുളത്ത് നിന്ന് ഇയാള്‍ അറസ്റ്റിലായതിന് പിന്നാലെ നിരവധി തട്ടിപ്പ് കേസുകള്‍ അന്ന് പുറത്ത് വന്നിരുന്നു.. ഫെഡറല്‍ ബാങ്ക്, കാത്തലിക് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി തട്ടിയെന്ന പരാതിയിലും അന്ന് കുറുവിലങ്ങാട് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മലപ്പുറത്ത് ഭാര്യയെയും 4 കുഞ്ഞുങ്ങളേയും രാത്രി വീട്ടില്‍ നിന്ന് അടിച്ചിറക്കിയതായി പരാതി; യുവാവിനെതിരെ കേസ്

മലപ്പുറം:  വണ്ടൂരില്‍ നടുവത്ത് ഭാര്യയെയും 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികള്‍ ഉള്‍പെടെ നാല് കുഞ്ഞുങ്ങളേയും രാത്രി വീട്ടില്‍ നിന്ന് അടിച്ചിറക്കിയതായി പരാതി. സംഭവത്തില്‍ ചക്കാലപ്പറമ്ബ് സ്വദേശിയായ യുവാവിനെതിരെ വണ്ടൂര്‍ പൊലീസ് കേസെടുത്തു. മദ്യപിച്ച്‌ വന്ന് വീട്ടിലെത്തി ഭാര്യയെയും കുട്ടികളേയും ഉപദ്രവിക്കുന്നത് ഇയാളുടെ പതിവായിരുന്നു. യുവാവിനെതിരെ ഗാര്‍ഹിക പീഡനത്തിനും മര്‍ദനത്തിനും കേസെടുത്തിട്ടുണ്ട്. മലപ്പുറം സ്നേഹിതയിലാണ് യുവതിയും കുട്ടികളും ഇപ്പോള്‍ ഉളളത്.

You May Like

Subscribe US Now