ജോലി സമയം കൂടുതല്‍; കൂലി കുറവ്: ഏഷ്യ-പസഫിക് മേഖലയില്‍ ഏറ്റവും കൂടുതല്‍ ജോലി ഭാരമുള്ളവര്‍ ഇന്ത്യാക്കാരെന്ന് റിപ്പോര്‍ട്ട്

User
0 0
Read Time:3 Minute, 0 Second

ന്യൂഡല്‍ഹി: ഏഷ്യ-പസഫിക് മേഖലയില്‍ ഏറ്റവും കൂടുതല്‍ ജോലിഭാരമുള്ളവര്‍ ഇന്ത്യക്കാര്‍. ഏറ്റവും കൂടുതല്‍ തൊഴില്‍ സമയമുള്ള ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണെന്നും അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐ.എല്‍.ഒ.) വെളിപ്പെടുത്തല്‍. അതേസമയം കൂടുതല്‍ സമയം ജോലിയെടുക്കുന്നുണ്ടെങ്കിലും കൂലി കുറവാണ്. ഗാംബിയ, മംഗോളിയ, മാലദ്വീപ്, ഖത്തര്‍ എന്നിവയാണ് പട്ടികയിലുള്ള ആദ്യ രാജ്യങ്ങള്‍. കോവിഡ് കാലയളവില്‍ ലോകരാജ്യങ്ങളിലെ തൊഴില്‍സ്ഥിതി താരതമ്യംചെയ്തു തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്.

ഗ്രാമീണ ഇന്ത്യയില്‍ സ്വയം തൊഴിലുള്ള പുരുഷന്മാര്‍ ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലിയെടുക്കുന്നു. സ്ത്രീകള്‍ 37 മണിക്കൂറും. അതേസമയം, സ്ഥിരം വരുമാനക്കാരും ശമ്ബളക്കാരുമായിട്ടുള്ള പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ 52 മണിക്കൂര്‍ ജോലിയെടുക്കേണ്ടി വരുന്നു. ഈ വിഭാഗത്തിലുള്ള സ്ത്രീകള്‍ക്ക് 44 മണിക്കൂറാണ് ജോലി. താത്കാലിക ജീവനക്കാരായ പുരുഷന്മാര്‍ ആഴ്ചയില്‍ 45 മണിക്കൂറും സ്ത്രീകള്‍ 39 മണിക്കൂറും ജോലിയെടുക്കുന്നു.

നഗരമേഖലകളില്‍ സ്വയം തൊഴിലുള്ള പുരുഷന്മാര്‍ ആഴ്ചയില്‍ 55 മണിക്കൂറും സ്ത്രീകള്‍ 39 മണിക്കൂറും ജോലിയെടുക്കുന്നു. സ്ഥിരംതൊഴിലുള്ളവരും ശമ്ബളക്കാരുമായ പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ 53 മണിക്കൂറും സ്ത്രീകള്‍ 46 മണിക്കൂറുമാണ് ജോലി. താത്കാലിക ജോലിക്കാരായ പുരുഷന്മാര്‍ക്ക് 45 മണിക്കൂറും സ്ത്രീകള്‍ക്ക് 38 മണിക്കൂറും തൊഴിലെടുക്കേണ്ടി വരുന്നതായും ഐ.എല്‍.ഒ. റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

അനുവദിക്കപ്പെട്ടതിന്റെ പത്തിലൊന്നു മാത്രമേ ഇന്ത്യയില്‍ വിശ്രമസമയമുള്ളൂ. സ്ത്രീകള്‍ക്കു പുരുഷന്മാരെക്കാള്‍ കുറവാണ് വിശ്രമവേള. സ്വയം തൊഴിലുകാരും ശമ്ബളക്കാരും ആഴ്ചയില്‍ ആറു ദിവസത്തില്‍ കൂടുതല്‍ ജോലിയെടുക്കേണ്ടി വരുന്നു. ദേശീയ-സംസ്ഥാനതലങ്ങളില്‍ വെവ്വേറെ നിരക്കുകളുമായി മിനിമം വേതന വ്യവസ്ഥ ഇന്ത്യയില്‍ സങ്കീര്‍ണമാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കരുണാനിധി മൂന്ന് തവണ മത്സരിച്ച്‌ ജയിച്ച ചെപ്പോക്കില്‍ താരപ്പോര് ; കൊച്ചുമകന്‍ ഉദയനിധിയും ഖുശ്ബുവും നേര്‍ക്കുനേര്‍

ചെന്നൈ: ഭരണം തിരിച്ചുപിടിക്കാനിറങ്ങുന്ന ഡിഎംകെയും ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ സ്ഥാനം നേടാന്‍ ബിജെപിയും ശ്രമം തുടങ്ങിയിരിക്കുന്ന തമിഴ്‌നാട്ടില്‍ കരുണാനിധി മൂന്ന് തവണ മത്സരിച്ച്‌ ജയിച്ച ചെപ്പോക്കില്‍ താരപ്പോര് വരുന്നു. ഇത്തവണ ജനവിധി തേടാന്‍ കരുണാനിധിയുടെ കൊച്ചുമകന്‍ ഉദയനിധി സ്റ്റാലിനും കഴിഞ്ഞകാല സൂപ്പര്‍നായിക ഖുശ്ബുവും ഇവിടെ നേര്‍ക്കുനേര്‍ മത്സരിച്ചേക്കുമെന്നാണ് വിവരം. സ്ഥാനാര്‍ത്ഥിത്വത്തിനായി പാര്‍ട്ടി നേതൃത്വത്തിന് അപേക്ഷ സമര്‍പ്പിച്ച്‌ ഉദയനിധി കാത്തിരിക്കുമ്ബോള്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച്‌ ഖുശ്ബു പ്രചരണം തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്. നേരത്തേ ഡിഎംകെ […]

Subscribe US Now