ജോസ് കെ മാണിയുടെ ലവ് ജിഹാദ് ആരോപണത്തിനെതിരെ മുസ്‌ലിം ലീഗ്‌

User
0 0
Read Time:2 Minute, 21 Second

ജോസ് കെ മാണിയുടെ ലവ് ജിഹാദ് ആരോപണം ബി.ജെ.പി-എല്‍.ഡി.എഫ് അവിശുദ്ധ കൂട്ടുക്കെട്ടിന്റെ തെളിവാണെന്ന് മുസ്‍ലിം ലീഗ്. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു പ്രസ്താവന അധാര്‍മികമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. തെറ്റായ താവളത്തില്‍ ജോസ് കെ മാണി എത്തിയതിന്റെ ലക്ഷണമാണ് പ്രസ്താവനയെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ കുറ്റപ്പെടുത്തി.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു എല്‍ഡിഎഫ് സ്ഥാനാ‍ര്‍ത്ഥി ആദ്യമായാണ് ലവ് ജിഹാദ് വിഷയം ഉന്നയിക്കുന്നത്. ല​വ്​ ജി​ഹാ​ദു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യം ദൂ​രീ​ക​രി​ക്ക​പ്പെ​ട​ണ​മെ​ന്ന ആ​വ​ശ്യമാണ് ജോസ് കെ മാണി ഉന്നയിച്ചത്. ഹൈക്കോടതി പോലും ലവ് ജിഹാദ് ഇല്ല എന്നാണല്ലോ പറഞ്ഞിരിക്കുന്നത് എന്ന ചോദ്യത്തിന്, ഇങ്ങനെയൊരു പ്രശ്നം ഉയ‍ര്‍ന്നു വന്നിട്ടുണ്ട്. ഈ വിഷയം പരിശോധിക്കപ്പെടണം. വിഷയത്തില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് അഡ്രസ് ചെയ്യപ്പെടണം. എന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

ഇ​തു​വ​രെ കേ​ര​ള​ത്തി​ലെ എ​ല്‍.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ് മു​ന്ന​ണി​ക​ളി​​ലാ​രും ഉ​ന്ന​യി​ക്കാ​ത്ത ആ​വ​ശ്യ​മാ​ണ്​ ജോ​സ്​ കെ. ​മാ​ണി​യു​ടേ​ത്. ഇ​തിന്റെ ചു​വ​ടു​പി​ടി​ച്ച്‌​ ല​വ്​ ജി​ഹാ​ദ്​ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ ഇ​ട​തു മു​ന്ന​ണി ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കാ​ത്ത​ലി​ക് ഫോ​റം അ​ട​ക്കം സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ക്രി​സ്​​ത്യ​ന്‍ വോ​ട്ട​ര്‍​മാ​ര്‍​ക്കി​ട​യി​ല്‍ ല​വ്​ ജി​ഹാ​ദ്​ പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ഷ​യ​മാ​യി മാ​റു​ക​യാ​ണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലെഫ്റ്റനന്റ്‌ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഡല്‍ഹി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു

ന്യൂഡല്‍ഹി: എ.എ.പിയുടെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും എതിര്‍പ്പിനെ അവഗണിച്ച്‌ ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്റ്റനന്റ്‌ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഡല്‍ഹി ബില്ലില്‍(നാഷണല്‍ കാപ്പിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി-ഭേദഗതി) രാഷ്ട്രപതി ഒപ്പുവെച്ചു. ഇനി സര്‍ക്കാരിന്റെ എല്ലാ നടപടികളും പദ്ധതികളും ലെഫ്.ഗവര്‍ണറുമായി കൂടിയാലോചിക്കാതെയോ അനുമതി വാങ്ങാതെയോ ചെയ്യാനാവില്ല. സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തെയും അവകാശങ്ങളെയും പുതിയ ഭേദഗതിയിലൂടെ ലെഫ്.ഗവര്‍ണറിലേക്കും കൈമാറ്റം ചെയ്യപ്പെടും. ദേശീയ തലസ്ഥാനവുമായി ബന്ധപ്പെട്ട നിയമത്തിലെ 21, 24, 33, […]

You May Like

Subscribe US Now