ജ​യ​ല​ക്ഷ്മി​യു​ടെ വാ​ഹ​നം ആ​ക്ര​മി​ച്ച കേസില്‍ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്​​റ്റി​ല്‍

User
0 0
Read Time:2 Minute, 20 Second

പ​ന​മ​രം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്ന​തി​നി​ടെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​കെ. ജ​യ​ല​ക്ഷ്മി​യു​ടെ പൈ​ല​റ്റ് വാ​ഹ​നം ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍​ത്ത​ക​രെ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു.

മാ​ത്തൂ​ര്‍, പ​രി​യാ​രം സ്വ​ദേ​ശി​ക​ളാ​യ ഉ​മേ​ഷ്, സ്മി​ജി​ത്ത് ലാ​ല്‍, ശ്രീ​ലാ​ല്‍, നി​മി​ത്ത്‌ എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സ്ഥാ​നാ​ര്‍​ഥി​യു​ടെ പൈ​ല​റ്റ് വാ​ഹ​നം പു​ഞ്ച​വ​യ​ലി​ല്‍ ഒ​രു സം​ഘം ആ​ക്ര​മി​ച്ച​ത്.

ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ യു.​ഡി.​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രും ജ​യ​ല​ക്ഷ്മി​യും പ​ന​മ​രം പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പു​ല​ര്‍​ച്ച​വ​രെ ഉ​പ​രോ​ധി​ച്ചി​രു​ന്നു. മാ​ന​ന്ത​വാ​ടി ഡി​വൈ.​എ​സ്.​പി എ.​പി. ച​ന്ദ്ര​നും യു.​ഡി.​എ​ഫ് നേ​താ​ക്ക​ളും ചേ​ര്‍​ന്നു ന​ട​ത്തി​യ ച​ര്‍​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 24 മ​ണി​ക്കൂ​റി​ന​കം പ്ര​തി​ക​ളെ പി​ടി​കൂ​ടു​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി. തു​ട​ര്‍​ന്നാ​ണ് ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ച സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ സി. ​അ​ഷ്റ​ഫ്, എം.​സി. സെ​ബാ​സ്​​റ്റ്യ​ന്‍, കു​നി​യ​ന്‍ അ​ബ്​​ദു​ല്‍ അ​സീ​സ്, പി.​ജെ. ബേ​ബി, മാ​ല​തി രാ​ധാ​കൃ​ഷ്ണ​ന്‍, കെ. ​ഷാ​ജ​ഹാ​ന്‍, വി. ​ജാ​ബി​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ ഉ​പ​രോ​ധി​ച്ച​തി​ന്​ അ​മ്ബ​താ​ളു​ക​ളു​ടെ പേ​രി​ലും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വ്യാജ വോട്ടര്‍മാരുടെ വിവരങ്ങള്‍ പുറത്ത് വിടും, തിര‍ഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍ അദ്ഭുതകരമാണെന്ന് ചെന്നിത്തല

തിരുവനന്തപുരം :സംസ്ഥാനത്തെ വ്യാജ വോട്ടര്‍മാരുടെ വിവരങ്ങള്‍ നാളെ പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിര‍ഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍ അദ്ഭുതകരമാണെന്നും വ്യക്തമായ തെളിവുകള്‍ താന്‍ നല്‍കിയിരുന്നതായും ചെന്നിത്തല അവകാശപ്പെടുന്നു. നാല് ലക്ഷത്തി മുപ്പത്തിനാലായിരം പരാതികളാണ് നല്‍കിയതെന്നും എന്നാല്‍ കമ്മീഷന്റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ വ്യാജ വോട്ടര്‍മാരുടെ മുഴുവന്‍ വിവരങ്ങളും നാളെ പുറത്തുവിടുമെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. കായംകുളത്തെ വോട്ടറേ സ്വാധീനിക്കാനുള്ള ശ്രമത്തെ അപലപിച്ച […]

Subscribe US Now