ട്രെ​യി​നി​ല്‍ ക​ന്യാ​സ്ത്രീ​ക​ള്‍​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് എ​ബി​വി​പി

User
0 0
Read Time:4 Minute, 35 Second

കൊ​ച്ചി: ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ടെ മ​ല​യാ​ളി​യു​ള്‍​പ്പെ​ടെ ക​ത്തോ​ലി​ക്കാ ക​ന്യാ​സ്ത്രീ​ക​ള്‍​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ആ​ര്‍​എ​സ്‌എ​സി​ന്‍റെ വി​ദ്യാ​ര്‍​ഥി വി​ഭാ​ഗ​മാ​യ എ​ബി​വി​പി. ഝാ​ന്‍​സി റെ​യി​ല്‍​വേ പോ​ലീ​സ് സൂ​പ്ര​ണ്ട് ആ​ണ് വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​ത്.

ഋ​ഷി​കേ​ശി​ലെ പ​ഠ​ന​ക്യാം​പ് ക​ഴി​ഞ്ഞു​മ​ട​ങ്ങി​യ​വ​രാ​ണ് പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​തെ​ന്നും റെ​യി​ല്‍​വെ സൂ​പ്ര​ണ്ട് ഖാ​ന്‍ മ​ന്‍​സൂ​രി പ​റ​ഞ്ഞു. മ​ത​പ​രി​വ​ര്‍​ത്ത​നം എ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ ക​ഴ​മ്ബി​ല്ല. സം​ഭ​വ​ത്തി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. നേ​ര​ത്തെ ബ​ജ്‌​രം​ഗ്ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​രാ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​തെ​ന്നാ​യി​രു​ന്നു വി​വ​രം. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഝാ​ന്‍​സി​യി​ല്‍​വ​ച്ചാ​ണ് ക​ന്യാ​സ്ത്രീ​ക​ള്‍​ക്കു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. എ​ബ​വി​പി പ്ര​വ​ര്‍​ത്ത​ക​നാ​യ അ​ജ​യ് ശ​ങ്ക​ര്‍ തി​വാ​രി​യാ​ണ് പ്ര​ശ്ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മി​ട്ട​ത്. ക​ന്യാ​സ്ത്രീ​ക​ള്‍ സ​ഞ്ച​രി​ച്ച അ​തേ ട്രെ​യി​നി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ളും. ര​ണ്ട് യു​വ​തി​ക​ളോ​ട് ക​ന്യാ​സ്ത്രീ​ക​ള്‍ സം​സാ​രി​ക്കു​ന്ന​തു​ക​ണ്ട തി​വാ​രി മ​ത​പ​രി​വ​ര്‍​ത്ത​നം ആ​രോ​പി​ച്ച്‌ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.

എ​ബി​വി​പി, ഹി​ന്ദു​ജാ​ഗ​ര​ണ്‍ മ​ഞ്ച് പ്ര​വ​ര്‍​ത്ത​ക​രെ​യാ​ണ് ഇ​യാ​ള്‍ വി​വ​രം അ​റി​യി​ച്ച​ത്. ഇ​വ​ര്‍ ഉ​ട​ന്‍ ത​ന്നെ ഝാ​ന്‍‌​സി റെ​യി​ല്‍‌​വെ സ്റ്റേ​ഷ​നി​ല്‍ എ​ത്തു​ക​യും ഇ​വി​ടെ​വ​ച്ച്‌ ക​ന്യാ​സ്ത്രീ​ക​ളെ ട്രെ​യി​നി​ല്‍​നി​ന്ന് ബ​ലം​പ്ര​യോ​ഗി​ച്ച്‌ ഇ​റ​ക്കു​ക​യും ചെ​യ്തു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ​സ്‌എ​ച്ച്‌ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ ഡ​ല്‍​ഹി പ്രോ​വി​ന്‍​സി​ലെ നാ​ലു ക​ന്യാ​സ്ത്രീ​ക​ള്‍​ക്കാ​ണ് ദു​ര​നു​ഭ​വം നേ​രി​ട്ട​ത്. ഒ​ഡീ​ഷ​യി​ല്‍​നി​ന്നു​ള്ള 19 വ​യ​സു​ള്ള ര​ണ്ടു സ​ന്യാ​സാ​ര്‍​ഥി​നി​മാ​രെ അ​വ​ധി​ക്ക് നാ​ട്ടി​ലാ​ക്കാ​ന്‍ ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് ഒ​ഡീ​ഷ​യി​ലേ​ക്കു ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു.

സ​ന്യാ​സാ​ര്‍​ഥി​നി​ക​ളെ അ​നു​ഗ​മി​ച്ചി​രു​ന്ന യു​വ ക​ന്യാ​സ്ത്രീ​മാ​രി​ല്‍ ഒ​രാ​ള്‍ മ​ല​യാ​ളി​യാ​ണ്. സ​ന്യാ​സ പ​രി​ശീ​ല​ന ഘ​ട്ട​ത്തി​ലു​ള്ള​വ​രാ​യ​തി​നാ​ല്‍ സ​ന്യാ​സാ​ര്‍​ഥി​നി​ക​ള്‍ ഇ​രു​വ​രും സാ​ധാ​ര​ണ വ​സ്ത്ര​വും മ​റ്റു​ള്ള​വ​ര്‍ സ​ന്യാ​സ വ​സ്ത്ര​വു​മാ​ണ് ധ​രി​ച്ചി​രു​ന്ന​ത്. തേ​ര്‍​ഡ് എ​സി​യി​ലാ​യി​രു​ന്നു ഇ​വ​രു​ടെ യാ​ത്ര.

19ന് ​ഉ​ച്ച​യോ​ടെ​യാ​ണു ഡ​ല്‍​ഹി​യി​ല്‍​നി​ന്നു യാ​ത്ര തി​രി​ച്ച​ത്. വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ ഝാ​ന്‍​സി എ​ത്താ​റാ​യ​പ്പോ​ഴാ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം. സ​ന്യാ​സാ​ര്‍​ഥി​നി​മാ​രാ​യ ര​ണ്ടു​പേ​രെ മ​തം മാ​റ്റാ​നാ​യി കൊ​ണ്ടു​പോ​കു​ന്നെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേയില്ല

കൊച്ചി: ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേയില്ല. കേസ് ചൊവ്വാഴ്ചയിലേക്ക് മാറ്റി. അത് വരെ തുടര്‍നടപടി പാടില്ലെന്നാണ് ഹൈകോടതി നിര്‍ദേശം. മറുപടി കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പാടില്ലെന്ന് സര്‍കാരും കോടതിയില്‍ നിലപാടറിയിച്ചു. ഹര്‍ജിക്കൊപ്പം സ്വപ്നയുടെ മൊഴി മുദ്രവച്ച കവറില്‍ സമര്‍പിച്ചത് എന്തിനെന്ന് കോടതി ഇഡിയോട് ചോദിച്ചു. മുഖ്യമന്ത്രിക്കെതിരായി മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചെന്ന് ആരോപിച്ചുള്ള ക്രൈം ബ്രാഞ്ച് കേസില്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഇഡി കോടതിയെ സമീപിച്ചത്.

You May Like

Subscribe US Now