ട്രെ​യി​നി​ല്‍ മാ​സ്ക് ധരിച്ചില്ലെകില്‍ പി​ഴ 500

User
0 0
Read Time:1 Minute, 33 Second

ന്യൂ​ഡ​ല്‍​ഹി: കോവിഡ് കേസുകള്‍ വര്‍ധിച്ച്‌ വരുന്ന സാഹചര്യത്തില്‍ തീവണ്ടി യാ​ത്രി​ക​ര്‍​ക്ക് മു​ഖാ​വ​ര​ണം നി​ര്‍​ബ​ന്ധ​മാ​ക്കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രാ​ജ്യ​ത്ത് രൂക്ഷമാകുന്നതിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി. മാ​സ്ക് ധരിക്കാതെ യാ​ത്ര ചെ​യ്യു​ന്ന​വ​രി​ല്‍ നി​ന്നും 500 രൂ​പ പി​ഴ​യീ​ടാ​ക്കാ​നും റെ​യി​ല്‍​വേ മന്ത്രാലയം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ട്രെ​യി​നി​നു​ള്ളി​ല്‍ യാ​ത്ര​ക്കാ​ര്‍ അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ റെ​യി​ല്‍​വേ പോ​ലീ​സി​ന്‍റെ കര്‍ശന പ​രി​ശോ​ധ​ന​യു​ണ്ടാ​കും.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം പേര്‍ക്കാണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധിച്ചത് . ആ​യി​ര​ത്തി​ല​ധി​കം പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു . രോ​ഗ​വ്യാ​പ​നം പിടിവിട്ടതോടെയാണ് ട്രെ​യി​നി​ലും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്കാ​ന്‍ റെ​യി​ല്‍​വേ തീ​രു​മാ​നിച്ചത് .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ തെരഞ്ഞെടുപ്പിന് ശേഷം വര്‍ധനയുണ്ടായി: കെ കെ ശൈലജ ടീച്ചര്‍

സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ തെരഞ്ഞെടുപ്പിന് ശേഷം വര്‍ധനയുണ്ടായെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തില്‍ ഇതുവരെ 11,89,000 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു കോടി 39 ലക്ഷം പരിശോധനകള്‍ നടത്തി. നിലവില്‍ ചികിത്സയിലുള്ളത് 58,245 പേരാണെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ചതായും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. ഇന്നും ഇന്നലെയുമായി രണ്ടര ലക്ഷത്തോളം പരിശോധന നടത്തി. ഇതിന്റെ ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് ശേഷം […]

You May Like

Subscribe US Now