ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നേഴ്‌സുമാരുടെ പ്രതിഷേധം;

User
0 0
Read Time:2 Minute, 46 Second

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ നേഴ്സുമാര്‍ പ്രതിഷേധിക്കുന്നു. ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. ഉത്തരവ് കത്തിച്ചുകൊണ്ടാണ് നേഴ്സുമാര്‍ പ്രതിഷേധിക്കുന്നത്. ആശുപത്രി സൂപ്രണ്ടാണ് ഡ്യൂട്ടി ക്രമം മാറ്റിക്കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കെല്ലാം വലിയ ജോലിഭാരമാണ് വന്നിരിക്കുന്നത്. എന്നാല്‍ രോഗികള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനനുസരിച്ച്‌ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാതെ നിലവിലുള്ള ജീവനക്കാരുടെ തലയില്‍ ജോലിഭാരം കെട്ടിവയ്ക്കുകയാണെന്ന് നേഴ്‌സുമാര്‍ ആരോപിക്കുന്നു.

10 ദിവസത്തെ കോവിഡ് ഡ്യൂട്ടിക്ക് മൂന്ന് ദിവസം അവധി എന്നതാണ് നിലവിലെ ക്രമം. അതാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. ആറ് ദിവസം ജോലി ചെയ്താല്‍ ഒരു ദിവസം അവധി എന്നാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിനെതിരേയാണ് നേഴ്സുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ജോലി ചെയ്യാന്‍ സന്നദ്ധരാണെന്നും എന്നാല്‍ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ ആശുപത്രി സൂപ്രണ്ട് തയ്യാറാകുന്നില്ലെന്നും നേഴ്സുമാര്‍ ആരോപിച്ചു. ഉത്തരവ് പിന്‍വലിക്കില്ലെന്നാണ് സൂപ്രണ്ട് വ്യക്തമാക്കിയതെന്നും അവര്‍ പറഞ്ഞു. കൂടുതല്‍ ജീവനക്കാരെ നിയോഗിക്കണമെന്നും തങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകണമെന്നും നേഴ്സുമാര്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലാകെ അമിത ജോലിഭാരത്താല്‍ ബുദ്ധിമുട്ടുകയാണ് ജീവനക്കാര്‍. ആവശ്യാനുസരണം ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന ആരോപണമുണ്ട്. പല മെഡിക്കല്‍ കോളേജുകളിലും ജീവനക്കാരുടെ അഭാവം മൂലം പ്രതിരോധപ്രവര്‍ത്തനങ്ങളാകെ താളംതെറ്റുന്ന അവസ്ഥയിലാണ്. റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും നിയമനങ്ങള്‍ നടത്തുന്നില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്റ്റാലിന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു

ചെന്നൈ | തമിഴ്‌നാട് മുഖ്യമന്ത്രിയായി കരുണാനിധിയുടെ മകന്‍ എം കെ സ്റ്റാലിന്‍ അധികാരമേറ്റു. രണ്ട് വനിതകളും 15 പുതുമുഖങ്ങളുമടക്കം 33 അംഗ മന്ത്രിസഭയും സ്റ്റാലിനൊപ്പം ചുമതലയേറ്റു. എന്നാല്‍ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയില്‍ ഇടംനല്‍കിയിട്ടില്ല. രാജ്ഭവനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ. കമല്‍ഹാസന്‍, ശരത്കുമാര്‍, പി ചിദംബരം തുടങ്ങിയവര്‍ ചടങ്ങിനെത്തി. പത്ത് വര്‍ഷം തമിഴ്‌നാട് ഭരിച്ച എ ഡി എം കെയെ തകര്‍ത്താണ് സ്റ്റാലിന്റെ ഡി എം കെ തമിഴ്‌നാട് ഭരണം പിടിച്ചത്. […]

You May Like

Subscribe US Now