തനിക്കെതിരായ ആരോപണം രാഷ്ട്രീയ ക്രിമിനലിസത്തിന്‍റെ ഭാഗം, വര്‍ഗീയ പ്രചരണം നടന്നിരുന്നു- എച്ച്‌. സലാം

User
0 0
Read Time:1 Minute, 31 Second

ആലപ്പുഴ: തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ ക്രിമിനലിസത്തിന്‍റെ ഭാഗമാണെന്ന് അമ്ബലപ്പുഴ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എച്ച്‌. സലാം.

സലാം എസ്.ഡി.പി.ഐ ആണെന്ന തരത്തില്‍ പോസ്റ്ററുകള്‍ പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ജി. സുധാകരന്‍ ആരോപിച്ച രാഷ്ട്രീയ ക്രിമിനലിസം ഉണ്ട്. . ഇക്കാര്യം അമ്ബലപ്പുഴയിലെ തെരഞ്ഞെടുപ്പില്‍ ബോധ്യപ്പെട്ടതാണെന്നും എച്ച്‌. സലാം പറഞ്ഞു.

തെരഞ്ഞെടുപ്പിന്‍റെ അവസാന സമയത്ത് ഹിന്ദു വോട്ട് ലക്ഷ്യമിട്ടുള്ള പ്രചാരണം നടന്നിരുന്നു. അത്തരത്തില്‍ ഇറങ്ങിയ നോട്ടീസില്‍ പച്ചയായ വര്‍ഗീയ പ്രചരണമാണ് നടന്നതെന്നും സലാം വ്യക്തമാക്കി.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മുസ് ലിമും ബി.ജെ.പി സ്ഥാനാര്‍ഥി ക്രിസ്ത്യനും ആണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി മാത്രമാണ് ഹിന്ദുവെന്നും ഹിന്ദുക്കളുടെ വോട്ടുകള്‍ ഹിന്ദുവിന് തന്നെ വേണമെന്ന തരത്തിലാണ് പ്രചരിപ്പിച്ചത്. ജനാധിപത്യ മര്യാദയില്ലാത്ത പ്രവൃത്തിയാണിതെന്നും എച്ച്‌. സലാം പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാന്‍ കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ വ്യാവസായിക ആവശ്യത്തിനായി വിതരണം ചെയ്യുന്ന ഓക്‌സിജന്‍ കോവിഡ് ചികിത്സയ്ക്കായി ഉപയോഗപ്പെടുത്താന്‍ നിര്‍ദേശിച്ച്‌ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രo കത്തയച്ചു .രോഗവ്യാപനം പിടിവിട്ട സാഹചര്യത്തില്‍ രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമം നികത്തുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നീക്കം. കോവിഡ് രോഗികളുടെ ചികിത്സയില്‍ ഓക്‌സിജന്‍ ഒരു നിര്‍ണായക ഘടകമാണ്. എന്നാല്‍ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യവും വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് ക്ഷാമം […]

You May Like

Subscribe US Now