തിരുവനന്തപുരം: താന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ പാര്‍ടിയുടെ മുഖച്ഛായ മാറുമെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്. കേരളത്തെ രക്ഷിക്കാന്‍ ഇതേ ഒരു വഴിയുള്ളൂ. സംസ്ഥാന നേതാക്കളാണ് തന്നെ കണ്ട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. ബിജെപിയിലെ പലരും പ്രോത്സാഹിപ്പിച്ചുവെന്നും 24 കൊടുത്ത അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ ഔദ്യോഗിക ജീവിതം കഴിഞ്ഞുവെന്നും ഇനി രാഷ്ട്രീയത്തില്‍ ഇറങ്ങി സംസ്ഥാനത്തിന് വേണ്ടി നല്ലത് ചെയ്യണമെന്നും, യുഡിഎഫ്- എല്‍ഡിഎഫ് പക്ഷത്ത് ചേരില്ല. സി പി ഐ എമും കോണ്‍ഗ്രസും സംസ്ഥാനത്ത് പരാജയം ഏറ്റുവാങ്ങിയ പാര്‍ടികളാണ്. ബി ജെ പിയോട് പണ്ടേ സഹാനുഭൂതിയുണ്ട്. 20 വര്‍ഷത്തിന് ഇടയില്‍ നല്ല വ്യവസായം കേരളത്തില്‍ വന്നിട്ടില്ല. യുവാക്കള്‍ക്ക് അവസരമില്ലെന്നും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്നും ഇ ശ്രീധരന് കൂട്ടിച്ചേര്‍ത്തു.
വേണ്ട പല കാര്യങ്ങളും സര്‍കാര്‍ ചെയ്യുന്നില്ല. അഴിമതി തന്നെ അലോസരപ്പെടുത്തുന്നു. ബി ജെ പിക്ക് എതിരെയുള്ള ആക്ഷേപങ്ങള്‍ കെട്ടിച്ചമച്ചതാണ്. മോദി സര്‍കാരിന് എതിരെ ഇതുവരെ ഒരു അഴിമതി ആരോപണവും ഉണ്ടായിട്ടില്ല. പിണറായി വിജയന് ഏകാധിപതിയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാം ഒറ്റയ്ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളാണ് പിണറായി. ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കിയിട്ടില്ലെന്നും ഇ ശ്രീധരന്. ബിജെപിയില്‍ ചേരുന്നതിന് ഒരു വ്യവസ്ഥകളും വെച്ചിട്ടില്ല. തെറ്റുകള്‍ ചൂണ്ടിക്കാണിക്കും.
തൃശൂരോ പാലക്കാടോ മത്സരിക്കണമെന്നാണ് ആഗ്രഹം. പൊന്നാനി മണ്ഡലം ഉള്‍പ്പെടുന്ന മലപ്പുറത്ത് മത്സരിക്കാന്‍ താത്പര്യമില്ല. ശബരിമല രാഷ്ട്രീയ വിഷയമാക്കണമെന്നും ഇ ശ്രീധരന് പറഞ്ഞു.