തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 14 വരെ നീട്ടി; 11 ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ശക്തമായി തുടരും

User
0 0
Read Time:2 Minute, 43 Second

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 14 വരെ നീട്ടി. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു. ചെന്നൈയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതായും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

എന്നാല്‍, 11 ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ശക്തമായി തുടരും. കോയമ്ബത്തൂര്‍, നീലഗിരി, തിരുപ്പൂര്‍, ഈറോഡ്, സേലം, കരൂര്‍, നമക്കല്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, മയലദുതുരൈ എന്നീ ജില്ലകളില്‍ ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെ കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ഇപ്പോഴും പ്രതിദിനം ശരാശരി 20,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണു തീരുമാനം. ആരോഗ്യവിദഗ്ധരും തമിഴ്‌നാട്ടിലെ ലോക്ഡൗണ്‍ 14 വരെ നീട്ടണമെന്നു നിര്‍ദേശിച്ചിരുന്നു.

എല്ലാ ജില്ലകളിലും രാവിലെ 6 നും വൈകിട്ട് 5 നും ഇടയില്‍ പലചരക്ക്, പച്ചക്കറി, ഇറച്ചി, ഫിഷ് സ്റ്റാളുകള്‍ അനുവദിക്കും.റോഡരികിലെ ഫുട്പാത്തില്‍ പച്ചക്കറികള്‍, പഴങ്ങള്‍, പൂക്കള്‍ എന്നിവയുടെ വില്‍പ്പന രാവിലെ 6 മുതല്‍ വൈകുന്നേരം 5 വരെ അനുവദിക്കും.മൊത്ത മത്സ്യ മാര്‍ക്കറ്റുകള്‍ അനുവദിക്കുകയും വിപണികളില്‍ സാമൂഹിക അകലം ഉറപ്പാക്കുന്നതിന് ഒന്നോ അതിലധികമോ സ്ഥലങ്ങളില്‍ തുറസ്സായ സ്ഥലങ്ങളില്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിന് ജില്ലാ ഭരണകൂടം ബദല്‍ സംവിധാനങ്ങള്‍ തേടുകയും വേണം.മൊത്തക്കച്ചവടത്തിനായി അറവുശാലകള്‍ അനുവദിക്കും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും 30% ഉദ്യോസ്ഥരെ അനുവദിക്കും.സബ് ട്രഷറി ഓഫീസുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും രജിസ്‌ട്രേഷനായി ഒരു ദിവസം 50 ടോക്കണുകള്‍ നല്‍കും.ചെന്നൈ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കുറഞ്ഞുവരുന്ന പ്രവണത കണക്കിലെടുത്ത് സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊടകര കുഴല്‍പ്പണ കേസില്‍ കൂടുതല്‍ അന്വേഷണം വേണം ;കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം :കൊടകര കുഴല്‍പ്പണ കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് വെളിപ്പെടുത്തി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ ബിജെപി ഒഴുക്കിയ കള്ളപ്പണത്തിന്‍്റെ ചെറിയ ഭാഗം മാത്രമാണ് പുറത്തു വന്നിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്‌തമാക്കി . നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും പുറത്തു വന്നിരിക്കുന്ന പുതിയ വിവരങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും കോടിയേരി വ്യക്‌തമാക്കി . കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം വിട്ടാല്‍ എന്ത് സംഭവിക്കുമെന്ന് കണ്ടറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

Subscribe US Now