തിരഞ്ഞെടുപ്പിലെ ചര്‍ച്ച വിഷയം ശബരിമലയും വിശ്വാസ സംരക്ഷണവും മാത്രം; ശോഭ സുരേന്ദ്രന്‍

User
0 0
Read Time:1 Minute, 39 Second

തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ച വിഷയം ശബരിമലയും വിശ്വാസ സംരക്ഷണവും തന്നെയാണെന്ന് കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. ഇക്കാര്യം ചര്‍ച്ച ചെയ്തുകൊണ്ട് മാത്രം തന്നെ മുന്നോട്ടുപോകുമെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച കടകംപള്ളി സുരേന്ദ്രന്‍ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി അല്ലെന്നു പറഞ്ഞ എം.സ്വരാജിനെ തള്ളിപ്പറയുമോ. ശബരിമലയുടെ കാര്യത്തില്‍ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് പറഞ്ഞ സീതാറാം യെച്ചൂരിയെയും പിണറായിയെയും കാനം രാജേന്ദ്രനെയും തള്ളിപ്പറയാന്‍ കടകംപള്ളി തയ്യാറാകണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

പുട്ടുപൊടിയുണ്ടാക്കുന്ന വ്യവസായ മന്ത്രിയായിരുന്നില്ല കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്രങ്ങള്‍ സംരക്ഷിക്കേണ്ട, വിശ്വാസികളെയും വിശ്വാസത്തെയും സംരക്ഷിക്കേണ്ട ദേവസ്വം മന്ത്രിയായിരുന്നുവെന്നും എന്നിട്ടാണ് വിശ്വാസികളെ വേട്ടയാടിയതെന്നും ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അഴീക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. എം. ഷാജിക്ക് വരവില്‍ക്കവിഞ്ഞ സ്വത്തെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

അഴീക്കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം. ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തെന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. 2011 മുതല്‍ 2020 വരെയുള്ള കാലയളവിലെ വരുമാനത്തില്‍ വരവിനെക്കാള്‍ 166 % അധികമാണ് വര്‍ധനവ് കണ്ടെത്തിയത്. ഇക്കാലയളവില്‍ 88,57,452 രൂപയാണ് വരുമാനം. 2,03,80,557 കോടി രൂപയുടെ സമ്ബാദ്യം ഈ ഘട്ടത്തില്‍ ഉണ്ടായെന്നാണ് കണക്ക്. എം.എല്‍.എയ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാന്‍ തെളിവുണ്ടെന്നും കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ്‌ […]

You May Like

Subscribe US Now