തിരുവനന്തപുരം ജില്ലയില്‍ 74 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ നല്‍കും: കളക്ടര്‍

User
0 0
Read Time:6 Minute, 36 Second

തിരുവനന്തപുരം: ജില്ലയില്‍ 62 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 12 സ്വകാര്യ ആശുപത്രികളിലും കോവിഡ് വാക്‌സിനേഷന്‍ നല്‍കുമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. 7,34,500 (ഏഴുലക്ഷത്തി മുപ്പത്തി നാലായിരത്തി അഞ്ഞൂറ്) ഡോസ് കോവിഡ് വാക്‌സിന്‍ ഇന്ന് (മാര്‍ച്ച്‌ 09) റീജിയണല്‍ വാക്‌സിന്‍ സ്റ്റോറില്‍ എത്തും.

ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍, രാവിലെ 10 മുതല്‍ വൈകിട്ടു മൂന്നു വരെ മൂന്നു സെഷനുകളിലായി സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിനേഷന്‍ ഉണ്ടായിരിക്കും. പോളിങ് ഓഫിസര്‍ മാര്‍ക്കായി ഐ.എല്‍.ഡി.എംന്റെ രണ്ടു ട്രെയിനിങ് സെന്ററുകളില്‍ വാക്‌സിനേഷന്‍ നടക്കുന്നുണ്ട്.

ജനറല്‍ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും 200 പേര്‍ക്ക് കുത്തിവയ്പ് നടത്താനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ 150ഉം പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ 100ഉം പേര്‍ക്ക് കുത്തിവയ്പ് നല്‍കും.

60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും അനുബന്ധരോഗങ്ങളുള്ള 45നും 59നും ഇടയില്‍ പ്രായമുള്ളവര്‍ക്കും വാക്സിനേഷന്‍ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ആശങ്കപ്പെടേണ്ടെന്നും കളക്ടര്‍ അറിയിച്ചു.

45 മുതല്‍ 59 വയസ്സ് വരെയുള്ള പൗരന്മാരുടെ കോവിഡ് വാക്സിനേഷന്‍ യോഗ്യത നിര്‍ണ യിക്കുന്നതിനുള്ള രോഗാവസ്ഥകള്‍ ചുവടെ ചേര്‍ക്കുന്നു.

ഒരു വര്‍ഷത്തിനിടെ ഹൃദയസ്തംഭനം അഥവാ ഹൃദ്രോഗവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടുള്ളവര്‍, പോസ്റ്റ് കാര്‍ഡിയാക് ട്രാന്‍സ്പ്ലാന്റ്/ ലെഫ്റ്റ് വെന്‍ട്രി കുലാര്‍ അസ്സിസ്റ്റ് ഡിവൈസ്, കാര്യമായ ഇടതു വെന്‍ട്രികുലാര്‍ സിസ്റ്റോളിക് ഡിസ്ഫങ്ക്ഷന്‍, ഹൃദയവാല്‍വിനു തകരാറുള്ളവര്‍, കഠിനമായ പി.എ.എച്ചോടുകൂടിയ കഞ്ജനീറ്റല്‍ ഹാര്‍ട്ട് ഡിസീസ്, സി.എ.ബി.ജി. കഴിഞ്ഞവര്‍, രക്തസമ്മര്‍ദം, പ്രമേഹം എന്നിവയോടു കൂടിയ കൊറോണറി ആര്‍ട്ടറി ഡിസീസിനു ചികിത്സയിലുള്ളവര്‍, ആന്‍ജെയിന, രക്താതിമര്‍ദ്ദം, പ്രമേഹം തുടങ്ങിയവയ്ക്കു ചികിത്സയിലുള്ളവര്‍, രക്തസമ്മര്‍ദം, പ്രമേഹത്തോടു കൂടി പക്ഷാഘാതത്തിനു ചികിത്സയിലുള്ളവര്‍, രക്താതിസമ്മര്‍ദം, പ്രമേഹം എന്നിവയോടെ പള്‍മണറി ആര്‍ട്ടറി ഹൈപ്പര്‍ടെന്‍ഷനു ചികിത്സയിലുള്ളവര്‍, പത്തു വര്‍ഷത്തിനു മേല്‍ പ്രമേഹ രോഗമുള്ളവര്‍, പ്രമേഹരോഗ സങ്കീര്‍ണതകളുള്ളവര്‍, രക്താതിസമ്മര്‍ദ്ദത്തിനു ചികിത്സതേടുന്നവര്‍, വൃക്ക, കരള്‍, ഹെമറ്റോപോയറ്റിക് സ്റ്റം സെല്‍ ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞവര്‍, വെയിറ്റ് ലിസ്റ്റിലുള്ളവര്‍, ഡയാലിസിസിനു വിധേയരാകുന്നവര്‍, ദീര്‍ഘകാലമായി ഇമ്മ്യുണോസപ്പ്രെസന്റ്, കോര്‍ട്ടിക്കോ സ്റ്റിറോയ്ഡ് മരുന്നുകള്‍ കഴിക്കുന്നവര്‍, സിറോസിസ് ഉള്ളവര്‍, കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കഠിനമായ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ നേരിടുന്നവര്‍, ലിംഫോമ, ലുക്കിമിയ, മൈലോമ എന്നിവയുള്ളവര്‍, 2020 ജൂലൈ ഒന്നിനു ശേഷം ഏതെങ്കിലും തരം ക്യാന്‍സര്‍ രോഗനിര്‍ണ്ണയം കഴിഞ്ഞവര്‍ അല്ലെങ്കില്‍ ഏതെങ്കിലും വിധത്തിലുള്ള ക്യാന്‍സര്‍ രോഗത്തിന് ഇപ്പോള്‍ ചികിത്സയിലുള്ളവര്‍, സിക്കിള്‍ സെല്‍ ഡിസീസ്/ ബോണ്‍മാരോ ഫെയിലുവര്‍/എപ്ലാസ്റ്റിക് അനീമിയ /തലാസീമിയ മേജര്‍ എന്നിവയുള്ളവര്‍, പ്രൈമറി ഇമ്യൂണോ ഡെഫിഷ്യന്‍സി രോഗങ്ങള്‍/എച്ച്‌ഐവി ഇന്‍ഫെക്ഷന്‍ ബാധിച്ചവര്‍, ബുദ്ധി വൈകല്യമുള്ളവര്‍/ മസ്‌കുലാര്‍ ഡിസ്‌ട്രോഫി /ആസിഡ് ആക്രമണം മൂലം ശ്വസനവ്യവസ്ഥയില്‍ തകരാര്‍ ഉണ്ടായിട്ടുള്ളവര്‍ /ഉയര്‍ന്ന പിന്തുണ- സഹായം ആവശ്യമുള്ള വൈകല്യമുള്ളവര്‍/ ബധിരത, അന്ധത ഉള്‍പ്പെടെ ഒന്നിലധികം വൈകല്യങ്ങളുള്ളവര്‍ എന്നിവരാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്.

ഇവര്‍ രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്റ്റീഷണര്‍ നല്‍കിയ അനുബന്ധം 1(ബി) എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കോവിന്‍ അപ്ലിക്കേഷനില്‍ നിന്നുഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാവുന്നതാണ്.

വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിനായി ഓണ്‍ലൈനായി മേജര്‍ ആശുപത്രികള്‍ തിരഞ്ഞെടുത്തവര്‍ക്ക് സമീപത്തുള്ള മറ്റു വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴി കുത്തിവയ്പ്പ് സ്വീകരിക്കാവുന്നതാണ്. പ്രൈവറ്റ് ആശുപത്രിയില്‍ 250 രൂപ ഫീസ് നല്‍കണം.

തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രി, ജനറല്‍ ആശുപത്രി, പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ മാര്‍ച്ച്‌ 10 വരെ പുതിയതായി വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ നടക്കുന്നതല്ല. എന്നാല്‍ ടോക്കണ്‍ ലഭിച്ചവര്‍ക്കും നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്കും വാക്‌സിനേഷന്‍ നല്‍കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി കരുതിവെച്ച ബോംബായിരുന്നു സ്വപ്നയുടെ മൊഴിയെന്ന് എ. വിജയരാഘവന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി നേതൃത്വം കരുതിവച്ച ബോംബായിരുന്നു സ്വപ്നയുടെ രഹസ്യമൊഴിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. പക്ഷേ, ചീറ്റിപ്പോയി. ചില മാധ്യമങ്ങള്‍ക്ക് വലിയ തലക്കെട്ടും ബ്രേക്കിങ്ങും ആയതൊഴിച്ചാല്‍ ജനങ്ങള്‍ക്കു മുമ്ബില്‍ അന്വേഷണ ഏജന്‍സിയും അതിനെ നിയന്ത്രിക്കുന്നവരും പരിഹാസ്യരാകുകയാണുണ്ടായതെന്നും ദേശാഭിമാനി പത്രത്തില്‍ ‘അന്വേഷണ ഏജന്‍സികള്‍ ബി.ജെ.പിയുടെ ക്വട്ടേഷന്‍ സംഘമോ’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ എ. വിജയരാഘവന്‍ പറഞ്ഞു. നീതിപൂര്‍വകമായ തെരഞ്ഞെടുപ്പ് അസാധ്യമാക്കുന്ന രീതിയില്‍ കേന്ദ്ര ഏജന്‍സികളെ തുടലഴിച്ചുവിട്ടതിനെതിരെ […]

You May Like

Subscribe US Now