തിരുവനന്തപുരത്ത് എസ് പി ഫോര്‍ട്ട് ആശുപത്രി കാന്‍റീനില്‍ തിപിടിത്തം

User
0 0
Read Time:1 Minute, 17 Second

തലസ്ഥാനത്ത് എസ് പി ഫോര്‍ട്ട് ആശുപത്രി കാന്‍റീനില്‍ തിപിടിത്തം. ആശുപത്രിക്കുള്ളില്‍ പുക പടര്‍ന്നതോടെ അത്യാഹിത വിഭാഗത്തിലെ രോഗികളെ ഒഴിപ്പിക്കുകയാണ്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന.

ആശുപത്രിക്ക് പിന്‍ഭാഗത്താണ് കാന്‍റീന്‍. രാവിലെ ഒമ്ബത് മണിക്ക് ശേഷമാണ് തീപിടിത്തമുണ്ടായത്. തീ പടര്‍ന്നില്ലെങ്കിലും പുക ആശുപത്രിയുടെ രണ്ടും മൂന്നും നിലകളിലേക്ക് പടരുകയായിരുന്നു. ഇതോടെയാണ് അത്യാഹിത വിഭാഗത്തിലെ രോഗികളെ ഒഴിപ്പിച്ചത്. ആംബുലന്‍സ് എത്തിച്ച്‌ ഇവരെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റുകയാണ്. ഗുരുതര അസുഖമുളള രോഗികളെയാണ് ഒഴിപ്പിക്കുന്നത്.

ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായാണ് വിവരം. സ്ഥലം എം എല്‍ എയും മന്ത്രിയുമായ ആന്‍റണി രാജു ആശുപത്രി സന്ദര്‍ശിക്കുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ആരംഭിച്ചു

ആലപ്പുഴ : ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ആരംഭിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.ആര്‍.ഷൈല അറിയിച്ചു. എട്ടുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള പ്രവേശനം സമ്ബൂര്‍ണ്ണ പോര്‍ട്ടല്‍ (www.sampoorna.kite.kerala) മുഖേനയും നടത്താം . ആധാര്‍ കാര്‍ഡ് ഉള്ള കുട്ടികള്‍ക്ക് അവരുടെ ആധാര്‍ നമ്ബരും പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ നല്‍കാവുന്നതാണ്. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനവും പുരോഗമിക്കുകയാണ്. പ്രധാനാധ്യാപകരെ ഫോണില്‍ കൂടി വിളിച്ചും രക്ഷിതാക്കള്‍ക്ക് പ്രവേശനം ഉറപ്പാക്കാം. ലോക്ഡൗണിന് ശേഷവും കുട്ടികളെ സ്കൂളിലെത്തി ചേര്‍ക്കാം. […]

You May Like

Subscribe US Now