തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്- ഡി വൈ എഫ് ഐ കയ്യാങ്കളി; മൂന്ന് പേര്‍ക്ക് പരിക്ക്

User
0 0
Read Time:1 Minute, 23 Second

തിരുവനന്തപുരം: കല്ലറ പാട്ടറയില്‍ ഡി വൈ എഫ് ഐ – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. യു ഡി എഫിന്റെ കല്ലറ പഞ്ചായത്ത് പ്രചാരണ പരിപാടി പാട്ടറയില്‍ സമാപിച്ചശേഷമായിരുന്നു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഒരു ഡി വൈ എഫ് ഐ പ്രവര്‍ത്തകനും സംഭവത്തില്‍ പരിക്കേറ്റു.

യൂത്ത് കോണ്‍ഗ്രസ് കല്ലറ മണ്ഡലം പ്രസിഡന്റ് ഷജിന്‍, സെക്രട്ടറി ഷഹ്‌നാസ്, ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ വിഷ്‌ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. സ്വീകരണ പരിപാടി കഴിഞ്ഞ് സ്ഥാനാര്‍ത്ഥി മടങ്ങിയ ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എല്‍ ഡി എഫ് പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു തര്‍ക്കം തുടങ്ങിയത്.

കുറച്ച്‌ നാള്‍ മുമ്ബ് കോണ്‍ഗ്രസ് കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തര്‍ക്കമുണ്ടായിരുന്നു. പാങ്ങോട് പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിവാദ നായകന്മാരായ ഐഎഎസ് ഉദ്യോഗസ്ഥര്‍ ശ്രീറാമിനും ആസിഫിനും എതിരേ പരാതി ; തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരിച്ചയച്ചു

തിരുവനന്തപുരം: വിവാദ നായകന്മാരായ ഐഎഎസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലയില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരിച്ചയച്ചു. കേരളാ കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമന്‍, ആസിഫ് കെ യൂസഫ് എന്നിവരെയാണ് തിരികെ വിട്ടത്. തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകരായി നിയോഗിച്ച ഇരുവരെയും പരാതിയെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരിച്ചയച്ചത്്. ക്രിമിനല്‍ കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലക്ക് നിയോഗിക്കാന്‍ പാടില്ലെന്ന ചട്ടം മറികടന്നായിരുന്നു ഇരുവര്‍ക്കും ചുമതല നല്‍കിയത്. തുടര്‍ന്നായിരുന്നു പരാതി ഉയര്‍ന്നത്. മാധ്യമ പ്രവര്‍ത്തകനായിരുന്ന […]

You May Like

Subscribe US Now