തീരദേശ മേഖലയ്ക്ക് 11,000 കോടിയുടെ പാക്കേജ്; കടലാക്രമണത്തിന് ശാസ്ത്രീയ പരിഹാരം

User
0 0
Read Time:2 Minute, 57 Second

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ തീരദേശ മേഖലയ്ക്ക് 11000 കോടിയുടെ പാക്കേജ്. തീരസംരക്ഷണത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും തുല്യപ്രാധാന്യം നല്‍കിക്കൊണ്ട് തീരമേഖലയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

തീരദേശ സ്‌കൂളുകളുടെയും തീരദേശ മത്സ്യവിപണികളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. ഈ പദ്ധതികള്‍ ഉള്‍പ്പെടെ 11,000 കോടി രൂപയുടെ വികസന പദ്ധതികള്‍ നാലു വര്‍ഷം കൊണ്ട് നടപ്പാക്കുക.

കടലാക്രമണത്തിന് ശാസ്ത്രീയ പരിഹാരവും ബജറ്റ് ലക്ഷ്യമിടുന്നു. 1500 കോടി ഇതിനായി അനുവദിക്കും. തീരസംരക്ഷണത്തിന് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള നടപടിയെടുക്കും. ദുര്‍ബലമായ പ്രദേശങ്ങള്‍ സംരക്ഷിക്കും. ഇരട്ട ലെയര്‍ കണ്ടല്‍ അടക്കമുള്ള രീതികള്‍ പരിശോധിക്കുന്നുവെന്നും ധനമന്ത്രി.

കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന തീരമേഖല പുനര്‍നിര്‍മിക്കാന്‍ 5300 കോടിയുടെ പ്രത്യേക പാക്കേജാണ് ബജറ്റില്‍ ഇടംപിടിച്ചിരുന്നത്. 70 കിലോമീറ്റര്‍ കടല്‍ ഭിത്തി അടിയന്തര പ്രാധാന്യത്തോടെ പുനര്‍നിര്‍മിക്കും. തീരദേശ ഹൈവേ പൂര്‍ത്തിയാക്കും. ഹൈവേക്കു സമീപം പരിസ്ഥിതി സൗഹൃദ വഴിയര കേന്ദ്രങ്ങള്‍ സ്ഥാപിക്കും.

പ്രളയസാധ്യത മുന്നില്‍കണ്ട് പ്രത്യേക ദുരന്തനിവാരണ പദ്ധതി ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. നദികളും ജലാശയങ്ങളും സംരക്ഷിക്കും. ഡാമുകളിലെ മണല്‍നീക്കാനുള്ള പദ്ധതി നടപ്പാക്കും.

കാര്‍ഷിക മേഖലയ്ക്കായി 2000 കോടി രൂപ പാക്കേജാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് വഴി നാല് ശതമാനം പലിശ നിരക്കില്‍ നബാര്‍ഡില്‍നിന്ന് കേരള ബാങ്ക് മുഖേന പശ്ചാത്തല സൗകര്യ പുനര്‍വായ്പ ലഭ്യമാക്കും. കാര്‍ഷിക, വ്യാവസായിക, സേവന മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും നിലവില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത സംരംഭങ്ങള്‍ പുനരുജ്ജീവി പ്പിക്കാനും വാണിജ്യ ആവശ്യങ്ങള്‍ക്കും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കും. 1600 കോടി രൂപയുടെ പദ്ധതിയാണിത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് വാക്‌സിനേഷന്‍: എത്ര പണം വേണമെങ്കിലും ചെലവാക്കുമെന്ന് മന്ത്രി ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ ഗവേഷണം തുടങ്ങുമെന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. അതിനായി 10 കോടി രൂപ ബജറ്റില്‍ നീക്കി വച്ചു. 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ ലഭ്യമാക്കും. അതിനായി 1000 കോടി രൂപ മാറ്റിവയ്ക്കുതായും വാക്‌സിനായി എത്ര പണം വേണമെങ്കിലും ചെലവാക്കുമെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. വാക്‌സിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നല്ല പണം ചെലവഴിക്കുന്നത്. ഇതിനായി വാക്‌സിന്‍ ചാലഞ്ച് വഴി ലഭിച്ച തുകയും കേന്ദ്രത്തിന്റെ ഗ്രാന്റുകളും […]

Subscribe US Now