തൃശൂര്‍ പൂരം: നടത്തിപ്പിന് മാര്‍ഗനിര്‍ദേശം പുറത്തിറക്കും, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി

User
0 0
Read Time:1 Minute, 25 Second

കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രവേശനം അനുവദിക്കില്ല, ഇലഞ്ഞിത്തറ മേളം കാണാന്‍ ആളുകളെ പ്രവേശിപ്പിക്കുന്നതിലും നിയന്ത്രണമുണ്ടാകും

തൃശൂര്‍ : തൃശൂര്‍ പൂരം നടത്തിപ്പില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കും. പത്ത് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രവേശനം അനുവദിക്കില്ല.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം. ഇലഞ്ഞിത്തറ മേളം കാണാന്‍ ആളുകളെ പ്രവേശിപ്പിക്കുന്നതിലും നിയന്ത്രണമുണ്ടാകും. പൂരത്തിന്റെ ചടങ്ങില്‍ മാറ്റമുണ്ടാകില്ലെന്നും വിവരം.

കഴിഞ്ഞ ദിവസം തൃശൂര്‍ പൂരം നടത്തിപ്പിന് മാര്‍ഗനിര്‍ദേശം വേണമെന്ന ആവശ്യവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയിരുന്നു.

മാര്‍ഗനിര്‍ദേശം ഇറക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേരണമെന്നായിരുന്നു ആവശ്യം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 34,840 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 120 രൂപകൂടി 34,840 രൂപയായി. 4355 രൂപയാണ് ഗ്രാമിന്റെ വില. പത്തുദിവസത്തിനിടെ 1,160 രൂപയുടെ വര്‍ധനവാണുണ്ടായത്. ഏപ്രില്‍ ഒന്നിന് 33,320 രൂപയായിരുന്നുവില. സ്വര്‍ണവിലയെ ബാധിച്ചത് രൂപയുടെ മൂല്യത്തിലെ ഇടിവാണ്. 2013 ഓഗസ്റ്റ് 30-ന് ശേഷമുണ്ടായ ഒരാഴ്ചയിലെ ഏറ്റവും വലിയ ഇടിവാണ് രൂപ നേരിട്ടത്. ഡോളറിനെതിരെ രണ്ടുശതമാനത്തോളമാണ് രൂപയുടെ മൂല്യത്തില്‍ കുറവുണ്ടായത്. അതേസമയം, ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വിലയില്‍ നേരിയ കുറവുണ്ടായി. ഔണ്‍സിന് […]

You May Like

Subscribe US Now