തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും ; പ്രവേശനത്തിന് കടുത്ത നിയന്ത്രണം: വെടിക്കെട്ട് അടക്കമുള്ള ചടങ്ങുകള്‍ക്ക് ഒരുക്കം പൂര്‍ത്തിയായി

User
0 0
Read Time:1 Minute, 48 Second

തൃശൂര്‍ : തൃശൂര്‍ പൂരത്തിന് പാറമേക്കാവ്, തിരുവമ്ബാടി ക്ഷേത്രങ്ങളും ഘടകക്ഷേത്രങ്ങളും നാളെ കൊടിയേറ്റും. 23 നാണ് പൂരം. പൂരത്തിന്റെ ഭാഗമായുള്ള പ്രദര്‍ശനത്തിന് പാസ് ഉപയോഗിച്ചുള്ള പ്രവേശനം നാളെ തുടങ്ങും.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പൂരം നടത്തുക. വെടിക്കെട്ട് അടക്കമുള്ള ചടങ്ങുകള്‍ക്ക് ഒരുക്കം പൂര്‍ത്തിയായി. സാംപിള്‍ വെടിക്കെട്ട് പതിവു ദിവസം എല്ലാ മുന്‍കരുതലോടെയും നടത്തും.

പൂരക്കഞ്ഞി വിതരണം ഒഴിവാക്കിയിട്ടുണ്ട്. പൂരത്തില്‍ എത്തുന്ന എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് എന്നിവ കൈവശം ഉണ്ടായിരിക്കണം. ഈ സാഹചര്യത്തില്‍ കുറഞ്ഞനിരക്കില്‍ കോവിഡ് പരിശോധന നടത്താന്‍ പാറമേക്കാവ് ദേവസ്വം അവസരം ഒരുക്കിയിട്ടുണ്ട്.

700 രൂപ നിരക്കിലാകും പരിശോധന നടത്തുക. 21 നാണ് പരിശോധന. പൂരനഗരിയെ ആറു മേഖലകളാക്കി തിരിച്ച്‌ മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭ്യമാക്കും. കോവിഡ് വ്യാപനം കണക്കിലെടുത്ത് പൂരത്തിന് പരമാവധി ആളുകള്‍ എത്തുന്നത് കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തന്റെ മണ്ഡലത്തില്‍ മാത്രം 47 ഓളം പെണ്‍കുട്ടികള്‍ ജിഹാദിന് ഇരയായി; പി.സി ജോര്‍ജ്

പൂഞ്ഞാര്‍ : തന്റെ മണ്ഡലത്തില്‍ മാത്രം 47 ഓളം പെണ്‍കുട്ടികള്‍ ജിഹാദിന് ഇരകളായെന്ന് പി.സി ജോര്‍ജ്. ഈരാറ്റുപേട്ടയില്‍ മാത്രം കണക്കുനോക്കിയപ്പോള്‍ മനസ്സിലായതാണ് ഇതെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഇതില്‍ 12 പേര്‍ ഹിന്ദു പെണ്‍കുട്ടികളാണ്. ബാക്കി 35 ഉം ക്രിസ്ത്യന്‍ സമുദായത്തിലെ പെണ്‍കുട്ടികളാണെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് അദ്ദേഹം പറഞ്ഞു. ഒന്നരമാസം മുമ്ബ് തിക്കോയില്‍ നിന്ന് പോയി ഒരു പെണ്‍കുട്ടി. പ്രാര്‍ഥിച്ചുകൊണ്ടിരുന്ന കുട്ടിയാണ്. കൊന്തയുമായിട്ടാണ് മോട്ടോര്‍സൈക്കിളില്‍ കയറി പോയത്. […]

Subscribe US Now