തൃശ്ശൂര്‍ മേയര്‍ക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി: പോലീസുകാരെക്കൊണ്ട് നിര്‍ബന്ധിച്ച്‌ സല്യൂട്ട് അടിപ്പിക്കുന്നത് നിര്‍ത്തണം

User
0 0
Read Time:2 Minute, 13 Second

തിരുവനന്തപും: തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. നിര്‍ബന്ധപൂര്‍വ്വം പൊലീസുകാര്‍ സല്യൂട്ടടിക്കണമെന്ന മേയറുടെ ആവശ്യം നടപ്പാക്കരുതെന്നാണ് പരാതിക്കാരന്റെ ആവശ്യം. പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന പരാതിയുമായി തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മേയര്‍ക്കെതിരെയും പരാതി ഉയര്‍ന്നത്. പൊലീസുകാരെ കൊണ്ട് സല്യൂട്ടടിപ്പിക്കുന്ന ധിക്കാര സമീപനമാണ് മേയറുടെതെന്ന് പൊതു പ്രവര്‍ത്തകനായ അനന്തപുരി മണികണ്ഠന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഔദ്യോഗിക വാഹനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് നല്‍കുന്നില്ലെന്നാണ് മേയര്‍ എം കെ വര്‍ഗീസിന്‍റെ പരാതി. സല്യൂട്ട് തരാന്‍ ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്കാണ് എം കെ വര്‍ഗീസ് പരാതി നല്‍കിയത്. ഈ പരാതി നിലനില്‍ക്കെയാണ് മണികണ്ഠന്‍ നല്‍കിയ പുതിയ പരാതിയും ചര്‍ച്ചയാകുന്നത്.

മേയറുടെ പരാതിയില്‍ പല തവണ പറഞ്ഞിട്ടും പൊലീസ് മുഖം തിരിച്ചെന്നാണ് പറയുന്നത്. പരാതി ഡിജിപി തൃശൂര്‍ റേഞ്ച് ഡിഐജിക്ക് കൈമാറിയിട്ടുണ്ട്. മേയറുടെ പരാതിയില്‍ ഉചിതമായ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ പരിധിയിലെ ചടങ്ങുകളില്‍ പങ്കെടുക്കുമ്ബോള്‍ മാത്രമാണ് മേയറെ സല്യൂട്ട് ചെയ്യേണ്ടതുള്ളൂവെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തില്‍ പോലീസ് പ്രതികരിച്ചതോടെ മണികണ്ഠന്റെ പരാതിയും ചര്‍ച്ചയാവുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

10 വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് ഓംപ്രകാശ് ചൗതാല ജയില്‍ മോചിതനായി

ന്യൂഡല്‍ഹി: അധ്യാപക നിയമനത്തില്‍ അഴിമതി നടത്തിയതിന്​ 10 വര്‍ഷം ശിക്ഷിക്കപ്പെട്ട ഹരിയാന മുന്‍ മുഖ്യമന്ത്രിയും 86കാരനുമായ ഓംപ്രകാശ്​ ചൗതാല ജയില്‍ മോചിതനായി. പരോളിലായിരുന്ന ചൗതാല നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തിഹാര്‍ ജയിലിലെത്തിയിരുന്നു. കോവിഡിന്‍റെ സാഹചര്യത്തില്‍ ജയില്‍ തിങ്ങിനിറയുന്നത്​ ഒഴിവാക്കാനായി 10 വര്‍ഷം ശിക്ഷിക്കപ്പെട്ട തടവുകാര്‍ ഒമ്ബതര വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ അവരെ വിട്ടയക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ചൗതാല ഒമ്ബതു വര്‍ഷവും ഒമ്ബതു മാസവും ശിക്ഷ അനുഭവിച്ചിരുന്നു. അതേസമയം, കോവിഡ്​ പടരുന്നതിനാല്‍ […]

You May Like

Subscribe US Now