തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ തിരുവനന്തപുരത്തെത്തി. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം. വിമാനത്താവളത്തിലെത്തിയ നഡ്ഡയെ വാഹനങ്ങളുടെ അകമ്ബടിയോടെ സംസ്ഥാന കമിറ്റി ഓഫിസായ മാരാര്‍ജി ഭവനിലേക്ക് ആനയിച്ചു. പാര്‍ടി കോര്‍ കമിറ്റി യോഗത്തില്‍ നഡ്ഡ പങ്കെടുക്കും.
ബിജെപിയുടെ കോര്പറേഷന്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും. വൈകിട്ട് ശ്രീപത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തുന്ന നഡ്ഡ പ്രമുഖ വ്യക്തികളുമായും സമുദായ നേതാക്കളുമായും ചര്‍ച നടത്തും. തുടര്‍ന്ന് എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച രാവിലെ നെടുമ്ബാശേരിയിലേക്കു പോകും. വൈകുന്നേരം തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം നഡ്ഡ ഉദ്ഘാടനം ചെയ്യുമെന്നും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് പറഞ്ഞു.