തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒത്തു കളിക്കുന്നു , രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രിയായ എന്നെ തോല്‍പ്പിക്കാനാകില്ല : മമത

User
0 0
Read Time:1 Minute, 54 Second

കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പശ്ചിമ ബംഗാളില്‍ എട്ട് ഘട്ടങ്ങളായി നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനുളള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് പിന്നില്‍ ബിജെപിയുടെ ഗൂഢാലോചനയാണെന്ന് മമത ആരോപിച്ചു.

ബംഗാളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത് പ്രധാനമന്ത്രി മോദിയുടേയും അമിത് ഷായുടേയും നിര്‍ദ്ദേശാനുസരണം ആണോയെന്നും മമത ചോദിച്ചു. സീറ്റുകളുടെ എണ്ണം ബംഗാളിലേതിന് ഏകദേശം തുല്യമായ തമിഴ്‌നാട്ടില്‍ ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. അസമില്‍ മൂന്ന് ഘട്ടമാണ്. അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കി പശ്ചിമ ബംഗാളില്‍ വന്ന് പ്രചരണം നടത്താന്‍ മോദിയ്ക്കും അമിത് ഷായ്ക്കും സൗകര്യം ഒരുക്കാനാണോ ഇതെന്നും മമത ചോദിച്ചു.

എട്ട് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്തിയാലും തങ്ങള്‍ തന്നെ വിജയിക്കും. എല്ലാ ഗൂഢാലോചനകളേയും പരാജയപ്പെടുത്തും. അപമാനിക്കാനുള്ള നീക്കത്തിന് ബംഗാളിലെ ജനങ്ങള്‍ മറുപടി നല്‍കും. രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചാണ് ബിജെപി ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നും മമത ആരോപിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മതരാഷ്​ട്രീയം കളിക്കരുത്​ ; നിര്‍മ്മലക്ക് ധനമന്ത്രിയായി തുടരാന്‍ അവകാശമില്ലെന്ന്​ ശിവസേന

മുംബൈ: കേന്ദ്ര ധനമന്ത്രിയായി ​ തുടരാന്‍ നിര്‍മല സീതാരാമന്​ അവകാശമില്ലെന്ന്​ ശിവസേന. ഇന്ധന വില ഉയരുന്നത്​ ധര്‍മ സങ്കടമാണെന്ന നിര്‍മലയുടെ പ്രസ്​താവനക്ക്​ പിന്നാലെയാണ്​ ശിവസേന രംഗത്തെത്തിയത് . അതെ സമയം യഥാര്‍ഥ പ്രശ്​നത്തില്‍നിന്ന്​ മന്ത്രി ഒളിച്ചോടുകയാണെന്നും ശിവസേന എം.പി സഞ്​ജയ്​ റാവത്ത്​​ പറഞ്ഞു. ‘ നിങ്ങള്‍ ധര്‍മത്തിന്‍റെ പേരുപറഞ്ഞാണ്​ വോട്ടുകള്‍ വാങ്ങിയത്​. ഇപ്പോള്‍ പെട്രോള്‍, ഡീസല്‍ വില ഉയരുന്നത്​​ ധര്‍മ സങ്കടമാണെന്ന്​ പറയുന്നു. നിങ്ങള്‍ മതരാഷ്​ട്രീയം കളിക്കരുത്​’ -ശിവസേന എം.പി […]

Subscribe US Now