തെരഞ്ഞെടുപ്പ് കമ്മീഷന്‍ അരിവിതരണം തടഞ്ഞ നടപടിക്കെതിരെ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

User
0 0
Read Time:1 Minute, 30 Second

തിരുവനന്തപുരം: സര്‍ക്കാര്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും. അരിവിതരണം തടഞ്ഞ നടപടിക്കെതിരെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. മുന്‍ഗണനേതര വിഭാഗങ്ങളുടെ സ്പെഷ്യല്‍ അരി വിതരണം ആണ് തടഞ്ഞത്.

മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് പതിനഞ്ച് രൂപക്ക് 10 കിലോ സ്‌പെഷ്യല്‍ അരി വിതരണം ചെയ്യുന്നതാണ് തടഞ്ഞത്. സ്കൂള്‍ കുട്ടികളുടെ അരിവിതരണം നേരത്തെ തുടങ്ങിയ നടപടിയാണെന്ന് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ വോട്ട് പിടിക്കാന്‍ വേണ്ടിയാണ് ഭക്ഷ്യക്കിറ്റും സാമൂഹ്യക്ഷേമ പെന്‍ഷനും ഇപ്പോള്‍ നേരത്തെ നല്‍കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം. കിറ്റ് നേരത്തെ മാര്‍ച്ച്‌ 25 മുതല്‍ നല്‍കി തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് ഇത് ഏപ്രില്‍ ഒന്നിലേക്ക് മാറ്റുകയായിരുന്നു. പ്രതിപക്ഷത്തിനെതിരെ പിണറായി വിജയന്‍ രൂക്ഷവിമര്ശനമാണ് നടത്തുന്നത്. പ്രതിപക്ഷത്തെ അന്നം മുടക്കികള്‍ എന്നാണ് അദ്ദേഹം വിളിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പിഎം കിസാന്‍: കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നല്‍കിയ തുക തിരിച്ചുപിടിക്കാനൊരുങ്ങി കേന്ദ്രം

കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നല്‍കിയ തുക തിരിച്ചുപിടിക്കാനൊരുങ്ങി കേന്ദ്രം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ നല്‍കുന്ന കൃഷി സമ്മാന്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു ഈ പദ്ധതിയായ ‘പിഎം കിസാന്‍’ പ്രകാരം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നല്‍കിയ പണം 15 ദിവസത്തിനകം തിരികെ അടയ്ക്കണമെന്നാശ്യപ്പെട്ട് കര്‍ഷകര്‍ക്ക് നോട്ടീസ് ലഭിച്ചു. കോട്ടയം പള്ളിക്കത്തോട്ടില്‍മാത്രം നൂറിലധികം കര്‍ഷകര്‍ക്ക് നോട്ടീസ് ലഭിച്ചു. വാങ്ങിയ ആനുകൂല്യം തിരികെ അടയ്ക്കണമെന്നും വീഴ്ചവരുത്തുന്നത് ഭാവിയില്‍ മറ്റ് നിയമക്കുരുക്കുകള്‍ ഉണ്ടാകുമെന്നും […]

You May Like

Subscribe US Now