തെളിവെടുപ്പ് പൂര്‍ത്തിയാക്കി;​ സനു മോഹനെ കൊച്ചിയിലെത്തിച്ചു

User
0 0
Read Time:3 Minute, 39 Second

കാ​ക്ക​നാ​ട്: വൈ​ഗ കൊ​ല​ക്കേ​സി​ല്‍ പ്ര​തി​യും കു​ട്ടി​യു​ടെ പി​താ​വു​മാ​യ സ​നു മോ​ഹ​നെ കൊ​ച്ചി​യി​ല്‍ തി​രി​കെ​യെ​ത്തി​ച്ചു.

സം​സ്ഥാ​ന​ത്തി​നു​പു​റ​ത്ത് ആ​റ് ദി​വ​സ​ത്തെ തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് തൃ​ക്കാ​ക്ക​ര പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ കൊ​ല്ലൂ​രി​ല്‍​നി​ന്ന് തി​രി​ച്ച പൊ​ലീ​സ് സം​ഘം ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ച​യാ​ണ് തൃ​ക്കാ​ക്ക​ര​യി​ലെ​ത്തി​യ​ത്. മൂ​കാം​ബി​ക​യി​ല്‍ ഇ​യാ​ള്‍ താ​മ​സി​ച്ച ബീ​ന റെ​സി​ഡ​ന്‍​സി​യി​ലാ​ണ് അ​വ​സാ​നം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

ഒ​രു​മാ​സ​ത്തോ​ളം ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ളെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ച​ത് ഇ​വി​ടെ​ െവ​ച്ചാ​ണ്. ഞാ​യ​റാ​ഴ്ച രാ​ത്രി മൂ​കാം​ബി​ക​യി​ലെ​ത്തി​യ അ​ന്വേ​ഷ​ണ​സം​ഘം അ​വി​ടെ താ​മ​സി​ച്ച​ശേ​ഷം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​ത​ന്നെ ബീ​ന റെ​സി​ഡ​ന്‍​സി​യി​ലും സ​മീ​പ​ത്തും തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി. ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര്‍ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

ചോ​ദ്യം ചെ​യ്യ​ല്‍ ചൊ​വ്വാ​ഴ്‌​ച പു​ന​രാ​രം​ഭി​ക്കും. ഇ​തി​ന്​ നേ​ര​േ​ത്ത ഇ​യാ​ള്‍ ന​ല്‍​കി​യ മൊ​ഴി​ക​ളും തെ​ളി​വെ​ടു​പ്പി​നി​ടെ അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യ കാ​ര്യ​ങ്ങ​ളും ഒ​ത്തു​നോ​ക്കും.

പ​ല മൊ​ഴി​ക​ളി​ലും പൊ​രു​ത്ത​ക്കേ​ടു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വൈ​ഗ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം പ​ല​ത​വ​ണ ആ​ത്മ​ഹ​ത്യ​ശ്ര​മം ന​ട​ത്തി​യെ​ന്ന മൊ​ഴി തെ​റ്റാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. മൊ​ഴി​യി​ല്‍ പൊ​രു​ത്ത​ക്കേ​ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​സ് കൂ​ടു​ത​ല്‍ ദു​രൂ​ഹ​മാ​വു​ക​യാ​ണ്. മ​റ്റാ​ര്‍​ക്കെ​ങ്കി​ലും സം​ഭ​വ​ത്തി​ല്‍ പ​ങ്കു​ണ്ടോ എ​ന്നും അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ട്. ഭാ​ര്യ ഉ​ള്‍​െ​പ്പ​ടെ ബ​ന്ധു​ക്ക​ളോ​ടൊ​പ്പം ഇ​രു​ത്തി ചോ​ദ്യം ചെ​യ്യാ​നും നീ​ക്ക​മു​ണ്ട്.

29നാ​ണ് ക​സ്​​റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​ത്. അ​ഞ്ച് സം​സ്ഥാ​ന​ത്താ​യി ആ​യി​ര​ക്ക​ണ​ക്കി​ന് കി​ലോ​മീ​റ്റ​റാ​ണ് സ​നു മോ​ഹ​നു​മൊ​ത്ത് പൊ​ലീ​സ് സ​ഞ്ച​രി​ച്ച​ത്. വൈ​ഗ​യു​ടെ മ​ര​ണ​ശേ​ഷം കോ​യ​മ്ബ​ത്തൂ​രി​ലേ​ക്ക് ക​ട​ന്ന സ​നു 28 ദി​വ​സ​ത്തോ​ളം സേ​ലം, ബം​ഗ​ളൂ​രു, മും​ബൈ, ഗോ​വ, പ​നാ​ജി, മു​രു​ദേ​ശ്വ​ര്‍, കൊ​ല്ലൂ​ര്‍, കാ​ര്‍​വാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്ക് 6 വര്‍ഷ കഠിന തടവും പിഴയും

കോഴിക്കോട് : സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്ക് 6 വര്‍ഷ കഠിന തടവും പിഴയും വിധിച്ച്‌ കോടതി. കേസിലെ രണ്ടാം പ്രതിയാണ് സരിത. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. സരിത എസ് നായര്‍ കുറ്റക്കാരിയെന്ന് കോടതി രാവിലെ വിധിച്ചിരുന്നു. കഠിന തടവിനൊപ്പം 30000 രൂപയാണ് പിഴയായി അടയ്‌ക്കേണ്ടത്. മൂന്നാം പ്രതി മണിമോനെ വെറുതെ വിട്ടു. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ […]

You May Like

Subscribe US Now