തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​മ്ബോ​ള്‍ കാ​ണാം, കോ​ണ്‍​ഗ്ര​സി​ന് ഭ​യ​മി​ല്ല; സ​ര്‍​വേ ഫ​ല​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച്‌ ചെ​ന്നി​ത്ത​ല

User
0 0
Read Time:4 Minute, 12 Second

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു സ​ര്‍​ക്കാ​രി​ന് ഭ​ര​ണ​ത്തു​ട​ര്‍​ച്ച പ്ര​വ​ചി​ച്ച വാ​ര്‍​ത്താ ചാ​ന​ലു​ക​ളു​ടെ സ​ര്‍​വേ ഫ​ല​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​മ്ബോ​ള്‍ കാ​ണാ​മെ​ന്നും കോ​ണ്‍​ഗ്ര​സി​ന് ഭ​യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച പു​റ​ത്തു​വ​ന്ന ഏ​ഷ്യാ​നെ​റ്റ് സി ​ഫോ​ര്‍ സ​ര്‍​വേ, 24 ന്യൂ​സ്-​കേ​ര​ള പോ​ള്‍ ട്രാ​ക്ക​ര്‍ സ​ര്‍​വേ ഫ​ല​ങ്ങ​ളി​ലാ​ണ് നേ​രി​യ മു​ന്‍​തൂ​ക്ക​ത്തോ​ടെ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന് ഭ​ര​ണ​ത്തു​ട​ര്‍​ച്ച ല​ഭി​ക്കു​മെ​ന്ന് പ്ര​വ​ചി​ച്ചി​ട്ടു​ള്ള​ത്. ഏ​ഷ്യാ​നെ​റ്റ് സി ​ഫോ​ര്‍ സ​ര്‍​വേ​യി​ല്‍ 72-78 സീ​റ്റു​ക​ളും 41 ശ​ത​മാ​നം വോ​ട്ടു​മാ​യി എ​ല്‍​ഡി​എ​ഫ് മു​ന്നി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​വ​ച​നം. യു​ഡി​എ​ഫി​ന് 59-65 സീ​റ്റു​ക​ളും 39 ശ​ത​മാ​നം വോ​ട്ടു​ക​ളും എ​ന്‍​ഡി​എ​യ്ക്ക് 3-7 സീ​റ്റു​ക​ളും 18 ശ​ത​മാ​നം വോ​ട്ടും ല​ഭി​ക്കു​മെ​ന്നാ​ണ് സ​ര്‍​വേ ഫ​ലം.

തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലും വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലും എ​ല്‍​ഡി​എ​ഫി​ന് മേ​ല്‍​ക്കൈ പ്ര​വ​ചി​ക്കു​ന്ന സ​ര്‍​വേ​യി​ല്‍ മ​ധ്യ​കേ​ര​ളം യു​ഡി​എ​ഫ് പി​ടി​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി ആ​രാ​ക​ണ​മെ​ന്ന ചോ​ദ്യ​ത്തി​ന് 39 ശ​ത​മാ​നം പേ​രും പി​ന്തു​ണ​യ്ക്കു​ന്ന​ത് പി​ണ​റാ​യി വി​ജ​യ​നെ​യാ​ണെ​ന്നും സ​ര്‍​വേ പ​റ​യു​ന്നു.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ഉ​മ്മ​ന്‍​ചാ​ണ്ടി​ക്കു 18 ശ​ത​മാ​ന​വും ശ​ശി ത​രൂ​രി​ന് ഒ​ന്‍​പ​തു ശ​ത​മാ​ന​വും ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ.​കെ ശൈ​ല​ജ, കെ. ​സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍​ക്ക് ആ​റു ശ​ത​മാ​ന​വും പി​ന്തു​ണ ല​ഭി​ച്ചു. 24 ന്യൂ​സ് പു​റ​ത്തു​വി​ട്ട കേ​ര​ള പോ​ള്‍​ട്രാ​ക്ക​ര്‍ സ​ര്‍​വേ ഫ​ല​ത്തി​ല്‍ എ​ല്‍​ഡി​എ​ഫി​ന് 68 മു​ത​ല്‍ 78 വ​രെ സീ​റ്റു​ക​ള്‍ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം.

യു​ഡി​എ​ഫി​ന് 62-72 ഉം ​എ​ന്‍​ഡി​എ​യ്ക്ക് 1-2 സീ​റ്റു​ക​ളു​മാ​ണ് പ്ര​വ​ചി​ച്ചി​ട്ടു​ള്ള​ത്. എ​ല്‍​ഡി​എ​ഫി​ന് 42.38 ശ​ത​മാ​ന​വും യു​ഡി​എ​ഫി​ന് 40.72 ശ​ത​മാ​ന​വും എ​ന്‍​ഡി​എ​യ്ക്ക് 16.9 ശ​ത​മാ​ന​വും വോ​ട്ടു ല​ഭി​ക്കു​മെ​ന്നാ​ണ് സ​ര്‍​വേ പ​റ​യു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി ആ​രാ​ക​ണ​മെ​ന്ന ചോ​ദ്യ​ത്തി​ന് 30 ശ​ത​മാ​നം പേ​രും പി​ണ​റാ​യി വി​ജ​യ​ന്‍ എ​ന്നാ​ണ് ഉ​ത്ത​രം ന​ല്‍​കി​യ​തെ​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി​യെ 22 ശ​ത​മാ​നം പേ​രും ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ 18 ശ​ത​മാ​നം പേ​രും കെ.​കെ. ശൈ​ല​ജ​യെ 11 ശ​ത​മാ​നം പേ​രും കെ. ​സു​രേ​ന്ദ്ര​നെ ഒ​ന്‍​പ​ത് ശ​ത​മാ​നം പേ​രും പി​ന്തു​ണ​ച്ച​താ​യും സ​ര്‍​വേ ഫ​ല​ത്തി​ല്‍ പ​റ​യു​ന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റുചെയ്ത സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ബംഗളൂരു സിറ്റി സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കേസില്‍ അന്വേഷണം ഇനിയും പൂര്‍ത്തിയാവാനുണ്ടെന്നും പ്രതിക്ക് ജാമ്യം നല്‍കരുതെന്നുമാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്. നേരത്തെ ഇതേ കോടതി ബിനീഷിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസില്‍ അറസ്റ്റിലായി 72 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ബിനീഷ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ബംഗളൂരു മയക്കുമരുന്ന് […]

You May Like

Subscribe US Now