തൊഴില്‍ തട്ടിപ്പു കേസില്‍ സരിതയുടെ പ്രതികരണം; ആ ശബ്ദം എന്റേതല്ല, അനുകരിച്ചത്

User
0 0
Read Time:1 Minute, 57 Second

തൊഴില്‍ തട്ടിപ്പു നടത്തി കോടികള്‍ തട്ടിയെന്ന ആരോപണം നിഷേധിച്ച്‌ സോളര്‍ കേസ് പ്രതി സരിത എസ്. നായര്‍. ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത് തന്റെ ശബ്ദമല്ലെന്നും വ്യാജ വാര്‍ത്തകളോടു താന്‍ പ്രതികരിക്കില്ല എന്നും സരിത നായര്‍ പറഞ്ഞു .സിബിഐ അന്വേഷണം വന്നപ്പോള്‍ മുതല്‍ നടക്കുന്ന ഗൂഢാലോചനയാണിത്. മോഹന്‍ലാലിന്റെയൊക്കെ ശബ്ദം എത്രയോ മിമിക്രിക്കാര്‍ അനുകരിക്കുന്നുണ്ട്. ഗൂഢാലോചനക്കാര്‍ ഇവരുടെയെല്ലാം സഹായത്തിലാണ് ഇതു ചെയ്തിരിക്കുന്നത്. ഇതിനു പിന്നിലുള്ള ഗൂഢാലോചന കണ്ടു പിടിക്കാന്‍ കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ടെന്നും സരിത നായര്‍ പറഞ്ഞു.

ഇപ്പോള്‍ പുറത്തു വരുന്ന ആരോപണത്തിനു പിന്നില്‍ ഒരു യൂത്ത് കോണ്‍ഗ്രസുകാരനാണ് എന്നാണ് അന്വേഷണത്തില്‍ മനസിലായത്. ഇതു വിലപ്പോവില്ല. രണ്ടുമൂന്നാഴ്ചയായി പലരും തന്നെ വിളിച്ച്‌ സിബിഐ അന്വേഷണത്തില്‍ മൊഴികൊടുക്കരുതെന്നു പറഞ്ഞ് ബ്ലാക്ക്മെയില്‍ ചെയ്യുന്നുണ്ട്. കേസില്‍നിന്നു പിന്‍മാറണം, ഉമ്മന്‍ ചാണ്ടിയെ എന്തിനാണ് ഉള്‍പ്പെടുത്തിയതു തുടങ്ങി വിളികള്‍ വരുന്നുണ്ട്. അതെല്ലാം അവഗണിച്ചാണ് മുന്നോട്ടു പോകുന്നത്. നിയമത്തിന്റെ വഴിയേ പോകുമ്ബോള്‍ പിന്നെ ഇതൊന്നും പരിഗണിക്കേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബോളിവുഡ്​ നടന്‍ രാജീവ്​ കപൂര്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ബോളിവുഡ്​ താരം രാജീവ്​ കപൂര്‍ അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതമാണ്​ മരണകാരണം. നടനെ കൂടാതെ സംവിധായകന്‍, നിര്‍മാതാവ്​ എന്നീ നിലകളിലും രാജീവ്​ കപൂര്‍ തിളങ്ങിയിരുന്നു. ബോളിവുഡിലെ പ്രമുഖ നടനും സംവിധായകനുമായ രാജ്​ കപൂറിന്‍റെയും കൃഷ്​ണ രാജ്​ കപൂറിന്‍റെയും മകനാണ്​ ഇദ്ദേഹം. ഋഷി കപൂറിന്‍റെയും രണ്‍ദീര്‍ കപൂറിന്‍റെയും സഹോദരന്‍ കൂടിയാണ്​.

You May Like

Subscribe US Now