ദൃശ്യയുടെ ശരീരത്തില്‍ 22 മുറിവുകള്‍, കുത്തേറ്റത് ഉറങ്ങിക്കിടക്കുമ്ബോള്‍; വിനീഷിനെ ഇന്ന് കൊലപാതകം നടത്തിയ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും

User
0 0
Read Time:2 Minute, 3 Second

മലപ്പുറം; വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് വീട്ടില്‍ കയറി യുവാവ് കുത്തിക്കൊലപ്പെടുത്തിയ 21കാരിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത് 22 മുറിവുകള്‍.

കൊലപാതകത്തില്‍ പ്രതിയായ വിനീഷിനെ ഇന്ന് കൊലപാതകം നടത്തിയ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും. ഇതിനൊപ്പം പെണ്‍കുട്ടിയുടെ അച്ഛന്‍റെ കടയിലും പ്രതിയെ എത്തിച്ച്‌ പൊലീസ് തെളിവെടുക്കും.

തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. വിനീഷിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന.

വീട്ടിലെ മുറിയില്‍ കി‌ടന്നുറങ്ങുമ്ബോഴാണ് ആക്രമണത്തിന് ഇരയായത്. മക്കളുടെ നിലവിളി കേട്ടാണ് അമ്മ ദീപ ഓടി മുറിയിലെത്തിയത്. അപ്പോഴേക്കും അക്രമി കടന്നു കളഞ്ഞിരുന്നു.

ചേച്ചിയെ കുത്തുന്നത് തടയുന്നതിനിടെയാണ് സഹോദരി ദേവശ്രീക്ക് പരുക്കേറ്റത്. പുല്ല് വെട്ടാന്‍ പണിക്കാരെ കൊണ്ടു പോകുന്നതിനായി അതുവഴിയെത്തിയ വാനിലാണ് ആദ്യം ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടു പോയത്. വഴിക്ക് വച്ച്‌ മറ്റൊരു വാഹനത്തിലേക്ക് മാറ്റി. ആശുപത്രിയിലെത്തിയ ശേഷമാണ് ദൃശ്യ മരിച്ചത്.

മുന്‍കൂട്ടി ആസൂത്രണം ചെയ്‌താണ് പ്രതി കൃത്യം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ദൃശ്യയുടെ അച്ഛന്റെ കട തീയിട്ട് ശ്രദ്ധ തിരിച്ചതിന് ശേഷമായിരുന്നു കൊലപാതകം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആരാധനാലയങ്ങളില്‍ ആളുകള്‍ കൂടുന്നത് രോഗവ്യാപനത്തിന് ഇടയാക്കും; ഭക്ത ജനങ്ങളെ തടയുക സര്‍ക്കാര്‍ ലക്ഷ്യമല്ലെന്നും ദേവസ്വം മന്ത്രി

തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ ആളുകള്‍ തടിച്ചു കൂടുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് ദേവസ്വംമന്ത്രി കെ രാധാകൃഷ്ണന്‍. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഏതെങ്കിലും സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യം വെച്ചല്ലെന്നും മന്ത്രി പറഞ്ഞു. ഭക്ത ജനങ്ങളെ തടയുക എന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ല. രോഗവ്യാപനം നിയന്ത്രണ വിധേയമാകുന്നതിന് അനുസരിച്ച്‌ ഇളവുകള്‍ നല്‍കും. ക്ഷേത്രങ്ങളില്‍ ഓണ്‍ലൈന്‍ കര്‍മ്മങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

You May Like

Subscribe US Now