ദേവഗണങ്ങളും അസുരഗണങ്ങളും യോജിച്ച സന്ദ‍ര്‍ഭം ചരിത്രത്തിലില്ല, പിണറായിയുടെ പ്രസ്താവനയെ പരിഹസിച്ച്‌ കെ സുധാകരന്‍

User
0 0
Read Time:1 Minute, 8 Second

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച്‌ കെ സുധാകരന്‍. ദേവഗണങ്ങള്‍ അസുര വിഭാഗത്തോടൊപ്പം എവിടെയും നിന്നിട്ടില്ലെന്നും ഇരു കൂട്ടരും യോജിച്ച സന്ദ‍ര്‍ഭം ചരിത്രത്തിലില്ലെന്നും സുധാകരന്‍ പറഞ്ഞു.

സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പമായിരിക്കുമെന്ന പിണറായിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍,

ദേവഗണത്തില്‍ നിന്ന് തങ്ങള്‍ക്കെതിരായി ഒന്നും ഉണ്ടാവില്ല. ഭക്തരുടെ വികാരത്തെ ചൂഷണം ചെയ്യുകയാണ് പിണറായി. വോട്ടര്‍മാര്‍ ബുദ്ധിയുള്ളവരാണ്. വിശ്വാസികളെയും ഇത്രയും അധികം അപമാനിച്ചത് പിണറായി വിജയന്‍ മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൈപ്പത്തിക്ക് ഇട്ട മൂന്ന് വോട്ടില്‍ രണ്ടും പോയത് താമരക്ക്, വോട്ടിംഗ് താത്കാലികമായി നിര്‍ത്തിവച്ചു

കല്‍പ്പറ്റ : കനത്ത പോളിംഗ് രേഖപ്പെടുത്തി വോട്ടെടുപ്പ് സംസ്ഥാനത്ത് പുരോഗമിക്കവേ മിക്കയിടങ്ങളിലും വോട്ടിംഗ് യന്ത്രത്തിലെ തകരാര്‍ ഉദ്യോഗസ്ഥരെയും വോട്ടര്‍മാരെയും വലച്ചു. കല്‍പ്പറ്റ മണ്ഡലത്തിലെ കണിയാമ്ബാറ്റ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് നല്‍കുന്ന വോട്ടുകള്‍ ബി ജെ പിക്ക് പോവുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇവിടെ കൈപ്പത്തി ചിഹ്നത്തില്‍ രേഖപ്പെടുത്തിയ മൂന്ന് വോട്ടുകളില്‍ രണ്ടെണ്ണം ബി ജെ പിയിലും ഒരെണ്ണം ആന ചിഹ്നത്തിലുമാണ് വി വി പാറ്റില്‍ കാണിച്ചത്. ഇതോടെ വോട്ട് രേഖപ്പെടുത്താനെത്തിയവര്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. […]

Subscribe US Now