ദേവികുളം എംഎല്‍എ എ. രാജ ‍വീണ്ടും സത്യപ്രതിജ്ഞ‍ ചെയ്തു, സത്യാവാചകം ചൊല്ലിയത് സ്പീക്കറുടെ ചേംബറില്‍ വെച്ച്‌

User
0 0
Read Time:1 Minute, 14 Second

തിരുവനന്തപുരം : ദേവികുളം എംഎല്‍എ എ. രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറുടെ ചേംബറിലായിരുന്നു ഇത്തവണ സത്യപ്രതിജ്ഞ ചെയ്തത്. ആദ്യ തവണ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ദൈവനാമത്തിലെന്നോ, സഗൗരവമെന്നോ പ്രതിപാദിച്ചിരുന്നില്ല. ഈ പിഴവ് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്.

തമിഴിലാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്. സത്യപ്രതിജ്ഞ മലയാളത്തില്‍ നിന്ന് തമിഴിലേക്ക് തര്‍ജ്ജിമ ചെയ്ത നിയമ വകുപ്പിന് പിഴവ് പറ്റിയതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.

പ്രോടേം സ്പീക്കര്‍ പി.ടി. റഹീം മുമ്ബാകെയാണ് ആദ്യം രാജ സത്യപ്രതിജ്ഞ ചെയ്തത്. 7848 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ദേവികളും മണ്ഡലത്തില്‍ നിന്നും എ. രാജ വിജയിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മരണനിരക്ക് ഉയര്‍ന്നു; രണ്ടാംതരംഗം പ്രതിരോധിക്കുന്നില്‍ വീഴ്ചയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് മരണനിരക്ക് ഉയര്‍ന്നു എന്ന വാദവുമായി പ്രതിപക്ഷം നിയമസഭയില്‍. സര്‍ക്കാരിന് കോവിഡ് രണ്ടാംതരംഗം പ്രതിരോധിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് ആരോപിച്ച്‌ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ഡോ.എം.കെ.മുനീറാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്. പോരായ്മകള്‍ പറയും, ഇത് പ്രതിരോധത്തെ തുരങ്കംവയ്ക്കല്‍ അല്ലെന്ന് എം.കെ.മുനീര്‍ പറഞ്ഞു. അതേസമയം ദേശീയതലത്തില്‍ 22 രോഗികളില്‍ ഒന്നു മാത്രം രേഖയില്‍ ഉള്ളതെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.കേരളത്തില്‍ മൂന്നിലൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്ത് മരണം 1.16%, കേരളത്തില്‍ 0.35% ആണെന്നും മന്ത്രി […]

Subscribe US Now