ധര്‍മജന്‍ ബാലുശേരിയില്‍ തന്നെ; തൃശൂരില്‍ പത്മജ വീണ്ടും മത്സരിക്കും; ചെന്നിത്തല ഹരിപ്പാടും ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലും; കോണ്‍ഗ്രസ് സാധ്യത പട്ടിക പുറത്ത്

User
0 0
Read Time:3 Minute, 1 Second

ന്യൂഡെല്‍ഹി:  കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം വെള്ളിയാഴ്ച. എന്നാല്‍ കോണ്‍ഗ്രസിന്റെ അന്തിമ സാധ്യത പട്ടികയായി. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം വെള്ളിയാഴ്ച ചേരും. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും യോഗത്തില്‍ പങ്കെടുക്കും. ഈ യോഗത്തിനു ശേഷമായിരിക്കും സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുക.

അതിനിടെ നേമത്ത് ഉമ്മന്‍ചാണ്ടിയെയോ രമേശ് ചെന്നിത്തലയെയോ മത്സരിപ്പിക്കാനുള്ള ഹൈകമാന്‍ഡ് നീക്കത്തിനു തിരിച്ചടി. മണ്ഡലം മാറി മത്സരിക്കാനില്ലെന്ന് ഇരുവരും ഹൈകമാന്‍ഡിനെ അറിയിച്ചു. ചെന്നിത്തല ഹരിപ്പാടും ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലും തന്നെ മത്സരിക്കും. കെ മുരളീധരനെ നേമത്ത് സ്ഥാനാര്‍ഥിയാക്കാനാണ് കൂടുതല്‍ സാധ്യത. എന്നാല്‍, എംപിമാര്‍ മത്സരിക്കേണ്ട എന്ന ഉറച്ച നിലപാട് നേതൃത്വം സ്വീകരിച്ചാല്‍ മുരളീധരന്‍ മത്സരരംഗത്തുണ്ടാകില്ല. 21 സിറ്റിങ് എംഎല്‍എമാരെ മത്സരിപ്പിക്കും.കല്‍പറ്റയില്‍ ടി സിദ്ദിഖും പൊന്നാനിയില്‍ എ എം രോഹിത്തും സ്ഥാനാര്‍ഥികളാകും. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി ബാലുശേരിയില്‍ നിന്ന് ജനവിധി തേടും. കോഴിക്കോട് നോര്‍ത്തില്‍ കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്ത് മത്സരിക്കും. മാത്യു കുഴല്‍നാടനെ ചാലക്കുടിയില്‍ മത്സരിപ്പിക്കാന്‍ നീക്കം. തൃശൂരില്‍ പത്മജ വേണുഗോപാല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. 2016 ലും പത്മജയാണ് തൃശൂരില്‍ മത്സരിച്ചത്. വി എസ് സുനില്‍കുമാറിനോട് തോല്‍ക്കുകയായിരുന്നു.

കൊല്ലത്ത് ബിന്ദു കൃഷ്ണ, തലശേരിയില്‍ ഷമ മുഹമ്മദ്, പൂഞ്ഞാര്‍ ടോമി കല്ലാനി, കായംകുളം എം ലിജു, വട്ടിയൂര്‍ക്കാവ് പി സി വിഷ്ണുനാഥ് എന്നിവരുടെ പേരുകള്‍ക്ക് അന്തിമ പരിഗണന. വൈക്കം- പി ആര്‍ സോന, മാനന്തവാടി-പി കെ ജയലക്ഷ്മി, തരൂര്‍- കെ എ ഷീബ, നിലമ്ബൂര്‍-വി വി പ്രകാശ്, ഇരിക്കൂര്‍-സജീവ് ജോസഫ്/സോണി സെബാസ്റ്റ്യന്‍, കഴക്കൂട്ടം-ജെ എസ് അഖില്‍, ഉദുമ-ബാലകൃഷ്ണന്‍, കൊച്ചി-ടോണി ചമ്മിണി, കൊയിലാണ്ടി-കെ പി അനില്‍ കുമാര്‍/എന്‍ സുബ്രഹ്മണ്യന്‍ എന്നിവര്‍ക്കാണ് സാധ്യത.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊവിഡ് ചട്ടലംഘനം; പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കി കെ എസ് യു

മലപ്പുറം: ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ നിന്ന് തിരികെ നാട്ടിലെത്തിയ പി.വി അന്‍വര്‍ എം.എല്‍.എയ്‌ക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണം കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമെന്ന് പരാതി. കെ.എസ്‌.യുവാണ് എം.എല്‍.എയ്‌ക്കെതിരെ ആരോഗ്യമന്ത്രിയ്‌ക്കും ആരോഗ്യ വകുപ്പിനും പരാതി നല്‍കിയിരിക്കുന്നത്. എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ എം.എല്‍.എ ക്വാറന്റൈനില്‍ പോകാതെ ജനമദ്ധ്യത്തിലിറങ്ങുകയും സ്വീകരണം ഏ‌റ്റുവാങ്ങുകയും ചെയ്‌തു എന്ന് പരാതിയില്‍ പറയുന്നു. കെ.എസ്.യു മലപ്പുറം ജില്ലാ പ്രസി‌ഡന്റ് ഹാരിസ് മുത്തൂരാണ് പരാതിക്കാരന്‍. എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കണമെന്നും അന്‍വറിനെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കണമെന്നുമാണ് […]

You May Like

Subscribe US Now