ധര്‍മ്മജന് സീറ്റ് വിജയസാധ്യത പരിശോധിച്ച ശേഷം ; താരത്തിനായി ബാലുശ്ശേരിക്കൊപ്പം വൈപ്പിനും നോക്കുന്നു ; എതിര്‍പ്പും രൂക്ഷം

User
0 0
Read Time:5 Minute, 39 Second

കൊച്ചി: എല്‍ഡിഎഫിന്റെ തുടര്‍ഭരണ സ്വപ്‌നം തകര്‍ക്കാനുള്ള തന്ത്രങ്ങള്‍ ഒരുക്കാന്‍ സിനിമാതാരങ്ങളെ അടക്കം പരിഗണിക്കുന്ന കോണ്‍ഗ്രസ് നടന്‍ ധര്‍മ്മജന് സീറ്റ് നല്‍കുക രാഹുല്‍ഗാന്ധിയുടെ ടീം എത്തി വിജയസാധ്യത പരിശോധിച്ച ശേഷം. സംവരണ മണ്ഡലമായ ബാലുശ്ശേരിയില്‍ ദളിത് കോണ്‍ഗ്രസ് തന്നെ നടനെതിരേ രംഗത്ത് വന്നിരിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങിനെയൊരു നീക്കം. ധര്‍മ്മജനെ സിപിഎം ശക്തികേന്ദ്രമായ ബാലുശ്ശേരിയില്‍ പരീക്ഷിക്കാനായിരുന്നു നേരത്തേ കോണ്‍ഗ്രസ് തീരുമാനിച്ചത്.

അതേസമയം ധര്‍മ്മജന്‍ മത്സരിച്ചേക്കുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പുതുമുഖങ്ങളെയും പൊതു സമ്മതരെയും യുവാക്കളെയുമെല്ലാം പരിഗണിക്കണമെന്ന രാഹുല്‍ഗാന്ധിയുടെ കര്‍ശന നിര്‍ദേശം നടപ്പാക്കാനാണ് കോണ്‍ഗ്രസ് നീക്കം. ധര്‍മ്മജനുമായി എഐസിസി സെക്രട്ടറി പി.വി. മോഹനന്‍ നടത്തിയ കൂടിക്കാഴ്ച ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാണ്. കാരണം വടക്കന്‍ കേരളത്തിന്റെ ചുമതല വഹിക്കുന്നത് ഇദ്ദേഹമാണ്. ധര്‍മ്മജന് വേണ്ടി കോണ്‍ഗ്രസിന് വിജയസാധ്യത തീരെ കുറവായ കോഴിക്കോട്ടെ ബാലുശ്ശേരിയും എറണാകുളത്തെ വൈപ്പിനുമാണ് പരിഗണിക്കുന്നത്.

വമ്ബന്മാര്‍ക്കെതിരേ പരീക്ഷിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച ആള്‍ എന്ന നിലയിലാണ് ധര്‍മ്മജനെ കോണ്‍ഗ്രസ് കരുതുന്നത്. അതുകൊണ്ടാണ് സിപിഎമ്മിന് ശക്തമായ സ്വാധീനമുള്ള ബാലുശ്ശേരിയിലേക്കും വൈപ്പിനിലേക്കും പരിഗണിക്കുന്നത്. അതേസമയം സംവരണ മണ്ഡലമായ ബാലുശ്ശേരിയുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രശ്‌നങ്ങള്‍ അതിജീവിച്ചാലേ ധര്‍മ്മജന് മത്സരിക്കാനാകൂ. ധര്‍മ്മജന്‍ മത്സരിക്കുന്നതിനെ എതിര്‍ത്ത് ദളിത് കോണ്‍ഗ്രസ് പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. ധര്‍മ്മജന്‍ വേണമെങ്കില്‍ പിണറായിക്ക് എതിരേ മത്സരിക്കട്ടേ എന്നും കെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്നുമുള്ള നിലപാടാണ് ബാലുശ്ശേരിയില്‍ ദളിത് കോണ്‍ഗ്രസ് എടുത്തിട്ടുള്ളത്.

എതിര്‍പ്പ് അവഗണിച്ചാലും പിന്നെയും കടമ്ബകളുണ്ട്. അതിലൊന്ന് സീറ്റ് മുസ്ലീംലീഗ് ചോദിക്കുന്നു എന്നതാണ്. ദളിത് ലീഗ് സ്ഥാനാര്‍ത്ഥിയ്ക്ക് സീറ്റ് നല്‍കുന്നതിന്റെ ഭാഗമായി മുസഌംലീഗ് ബാലുശ്ശേരി സീറ്റ് വെച്ചുമാറണമെന്ന ആശയം കോണ്‍ഗ്രസിന് മുന്നിലുണ്ട്. ഇക്കാര്യം പരിഗണിക്കേണ്ടി വന്നേക്കാം. അതേസമയം സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ ബാലുശ്ശേരിയില്‍ തുടര്‍ച്ചയായി രണ്ടു തവണയായി സിപിഎമ്മിന്റെ പുരുഷന്‍ കടലുണ്ടിയാണ് വിജയിച്ചത്. ഇത്തവണ ഇവിടെ യുവനേതാവിനെ സ്ഥാനാര്‍ത്ഥിയാക്കിയേക്കും എന്നുമാണ് വിവരം. ഈ സാഹചര്യത്തില്‍ സിപിഎമ്മിന്റെ അപ്രമാദിത്വത്തെ മറികടക്കാനും യുവ സ്ഥാനാര്‍ത്ഥിയെ നേരിടാനും ധര്‍മ്മജന്‍ ഏറ്റവും അനുയോജ്യന്‍ എന്ന നിലയിലാണ് കോണ്‍ഗ്രസ് കാഴ്ചപ്പാട്. പി.വി. മോഹനനുമായി ധര്‍മ്മജന്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

മണ്ഡലത്തില്‍ ആഴത്തിലുള്ള ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ധര്‍മ്മജന്‍ ഇവിടെ പരിപാടികളിലും സജീവമാണ്. ബാലുശ്ശേരി അല്ലെങ്കില്‍ പിന്നെ ധര്‍മ്മജന്റെ വിജയസാധ്യത കൂടി പരിഗണിച്ച്‌ വൈപ്പിനില്‍ നിര്‍ത്താനും ആലോചനയുണ്ട്. കൊച്ചിക്കാരനായ ധര്‍മ്മജന്റെ നാട്ടുകാരന്‍ ഇമേജ് ഇവിടെ കൂടുതല്‍ ഫലപ്രദമാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. സിപിഎമ്മിന്റെ എസ് സുമയാണ് ഇവിടെ രണ്ടു തവണയും ജയിച്ചത്. 2011 നെ അപേക്ഷിച്ച ഇവിടെ സിപിഎമ്മിന് ഭൂരിപക്ഷം കൂടുകയും ചെയ്തിരുന്നു. ധര്‍മ്മജനെ എവിടെ മത്സരിക്കുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അന്തിമ തീരുമാനം എടുത്തിട്ടില്ല. കോണ്‍ഗ്രസിനോട് താന്‍ ടിക്കറ്റ് ചോദിച്ചിട്ടില്ലെന്നാണ് ധര്‍മ്മജനും പറയുന്നത്. സജീവ രാഷ്ട്രീയത്തില്‍ ഇടപെടാതെ സിനിമാതാരമായതിന്റെ പേരില്‍ ചുളുവില്‍ സീറ്റ് തട്ടിയെടുക്കുന്നു എന്ന വിമര്‍ശനവും ശക്തമാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അയല്‍ക്കാരികള്‍ തമ്മില്‍ വഴക്ക് പതിവ്; തര്‍ക്കത്തിനിടെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ മൂക്ക് കടിച്ചുകീറി

വാല്‍പ്പാറ: സ്റ്റാന്‍മൂര്‍ എസ്റ്റേറ്റ് ആത്തുപാലത്തിന് സമീപം ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ മൂക്ക് കടിച്ചു കീറി. അയല്‍ക്കാരായ രേവതിയും തങ്കമ്മാളും ഇടയ്ക്കിടെ വഴക്ക് കൂടുമായിരുന്നു. ശനിയാഴ്ച രാത്രിയും ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ തങ്കമ്മാളിന്റെ മകള്‍ ലക്ഷ്മി രേവതിയുടെ (53) മൂക്കിന്റെ ഒരു ഭാഗം കടിച്ചുകീറി. ഇതേത്തുടര്‍ന്ന് വാല്‍പ്പാറ പോലീസ് സ്ഥലത്തെത്തി തങ്കമ്മാള്‍, മക്കളായ ലക്ഷ്മി, വത്സല എന്നിവര്‍ക്കെതിരെ കേസെടുത്തു അന്വേഷണം നടത്തിവരുന്നു. പരിക്കേറ്റ രേവതിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

You May Like

Subscribe US Now