നടനും എഴുത്തുകാരനുമായ മാടമ്ബ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു

User
0 0
Read Time:1 Minute, 18 Second

തൃശൂര്‍:  പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്ബ് കുഞ്ഞുകുട്ടന്‍ (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. പനിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം (കരുണം), കേരള സാഹിത്യ അകാദമി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. ഭാര്യ പരേതയായ സാവിത്രി അന്തര്‍ജനം, മക്കള്‍: ഹസീന, ജസീന

അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, ആര്യാവര്‍ത്തം, അമൃതസ്യ പുത്രഃ, തോന്ന്യാസം എന്നിവയാണ് നോവലുകള്‍, മകള്‍ക്ക്, ഗൗരീശങ്കരം, സഫലം, കരുണം, ദേശാടനം എന്നിവയാണ് തിരക്കഥകള്‍.

ആദ്യ നോവലായ അശ്വത്ഥാമാവ് , കെ ആര്‍ മോഹനന്‍ സിനിമ ആക്കിയപ്പോള്‍ ആ ചിത്രത്തില്‍ നായകവേഷത്തെ അവതരിപ്പിച്ചതും മാടമ്ബ് ആയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് മരണനിരക്ക് മറച്ചുവെക്കുന്നുവെന്ന ആരോപണം തെറ്റാണെന്ന് കെ.കെ ശൈലജ

തിരുവനന്തപുരം: കോവിഡ് ബാധിച്ചുള്ള മരണ നിരക്ക് മറച്ചുവെക്കുന്നുവെന്നത് തെറ്റായ ആരോപണമാണെന്ന് മന്ത്രി കെ.കെ ശൈലജ. എല്ലാ പഞ്ചായത്തുകളും കൃത്യം കണക്ക് രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് നിയന്ത്രണാതീതമായിട്ടില്ല. എന്നാല്‍ ചില ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷമാണെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള മരണ നിരക്ക് കുറക്കാനാകുന്നത് കൃത്യമായ പരിചരണം കൊണ്ടാണ്. ഓക്സിജന്‍ ക്ഷാമം മൂലം കേരളത്തില്‍ മരണം സംഭവിക്കാതിരിക്കാന്‍ കഠിനാധ്വാനം ചെയ്യുകയാണ്. ഐ.സി.യു […]

You May Like

Subscribe US Now