നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന്‍ കോടതിയില്‍; സാക്ഷി വിസ്താരം മാറ്റിവച്ച്‌ പ്രത്യേക സിബിഐ കോടതി

User
0 0
Read Time:1 Minute, 51 Second

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി കാവ്യാ മാധവന്‍ കോടതിയില്‍ ഹാജരായി. കൊച്ചിയിലെ പ്രത്യേകം സിബിഐ കോടതിയിലാണ് സാക്ഷി വിസ്താരം. എന്നാല്‍, കോടതിയില്‍ ഹാജരായെങ്കിലും കാവ്യയുടെ സാക്ഷി വിസ്താരം മാറ്റി വയ്ക്കുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ കാവ്യയോട് ഹാജരാകാനാണ് നോട്ടീസ് അയച്ചത്. നേരത്തെയും സാക്ഷിവിസ്താരത്തിനായി കാവ്യ കോടതിയില്‍ ഹാജരായിരുന്നു. ഇന്നലെ നടക്കേണ്ടിയിരുന്ന മൂന്ന് സാക്ഷികളുടെ വിസ്താരം കൂടി നടക്കുന്നുണ്ട്. അതിനാലാണ് കാവ്യയുടെ സാക്ഷി വിസ്താരം മാറ്റി വച്ചത്.

നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പ്രോസിക്യൂട്ടറും പ്രോസിക്യൂഷന്റെ ട്രാന്‍സ്ഫര്‍ പെറ്റീഷനുകളും ഹാജരാക്കാത്തതിനാലാണ് സുപ്രീംകോടതി നിര്‍ദേശിച്ച സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് അറിയിച്ച്‌ കൊണ്ടാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ഇത്തവണ സമയം നീട്ടിനല്‍കിയ കോടതി ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഏത് വിദഗ്ധനും ബിജെപി ആയാല്‍ അതിന്റെ സ്വഭാവം കാണിക്കും; ശ്രീധരന്റേത് ജല്‍പനങ്ങളെന്നും മുഖ്യമന്ത്രി

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി ഇ.ശ്രീധരനെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീധരന്‍ രാജ്യത്തെ എഞ്ചിനിയറിങ് രംഗത്തെ വിദഗ്ധനായിരുന്നുവെന്ന് പറഞ്ഞ പിണറായി എന്നാല്‍ ഏത് വിദഗ്ധനും ബിജെപി ആയാല്‍ ബിജെപിയുടെ സ്വഭാവം കാണിക്കുമെന്ന് പരിഹസിച്ചു. ബിജെപിയില്‍ എത്തിയപ്പോള്‍ എന്തും വിളിച്ചുപറയുന്ന അവസ്ഥയിലേക്ക് ശ്രീധരന്‍ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീധരന്റേത് വെറും ജല്‍പനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ സര്‍ക്കാരിന് ഒരു ആശയക്കുഴപ്പവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി […]

You May Like

Subscribe US Now