നമ്ബി നാരായണന്‍റെ അറസ്റ്റ്​ രേഖകളോ തെളി​വോ ഇല്ലാതെ, അന്താരാഷ്ട്ര ഗൂഢാലോചന ഉണ്ടെന്ന് സംശയം: സിബിഐ സത്യവാങ്​മൂലം

User
0 0
Read Time:3 Minute, 2 Second

തിരുവനന്തപുരം: ഐ.എസ്​.ആര്‍.ഒ ചാരക്കേസില്‍ നമ്ബി നാരായണന്‍റെ അറസ്റ്റ്​ രേഖകളോ തെളി​വോ ഇല്ലാതെയാണ്​ നടത്തിയതെന്ന്​ സി.ബി.ഐയുടെ സത്യവാങ്​മൂലം. ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്​മൂലത്തില്‍ ഗൂഡാലോചനയുടെ മുഖ്യകണ്ണികള്‍ ഉദ്യോഗസ്ഥരാണെന്നും വെളിപ്പെടുത്തുന്നു​. പ്രതികളായ ഉദ്യോഗസ്ഥര്‍ക്ക്​ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സി.ബി.ഐ സത്യവാങ്​മൂലത്തില്‍ വ്യക്​തമാക്കുന്നു.

നമ്ബി നാരായണനെ ചാരക്കേസില്‍ കുടുക്കാന്‍ അന്താരാഷ്​ട്ര തലത്തില്‍ ഗൂഡാലോചന നടന്നോ എന്നും അന്വേഷിക്കേണ്ടതുണ്ടെന്ന്​ സത്യവാങ്​മൂലത്തില്‍ പറയുന്നു. പ്രതികള്‍ പോലീസില്‍ ഉന്നത സ്ഥാനത്തിരുന്നവരാണ്​. അതുകൊണ്ടു ഇവര്‍ക്ക്​ ജാമ്യം നല്‍കരുത്​. അവര്‍ക്ക്​ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയും മറ്റും സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും​ സത്യവാങ്​മൂലത്തില്‍ പറയുന്നു.

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസും ആര്‍.ബി. ശ്രീകുമാറും ഉള്‍പ്പടെ 18 പേരെ പ്രതികളാക്കി സി.ബി.ഐ നേരത്തെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്​ പിന്നാലെ നാ​ലാം പ്ര​തി​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി​രു​ന്ന സി​ബി മാ​ത്യൂ​സ്​ ജാമ്യാപേക്ഷ കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. ഇന്ന്​ വരെ അ​റ​സ്​​റ്റ്​ ചെ​യ്യ​രു​തെ​ന്ന് തി​രു​വ​ന​ന്ത​പു​രം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വും ലഭിച്ചിരുന്നു.

ഇതിനെതിരെയാണ്​ സി.ബി.ഐ സത്യവാങ്​മൂലം സമര്‍പ്പിച്ചിരിക്കുന്നത്​.പേട്ട സി.ഐ ആയിരുന്ന എസ്. വിജയനാണ് ഒന്നാം പ്രതി. സിബി മാത്യൂസ് നാലും കെ.കെ. ജോഷ്വ അഞ്ചും ഐ.ബി. ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍.ബി. ശ്രീകുമാര്‍ ഏഴും പ്രതികളാണ്​. സിറ്റി പൊലീസ് കമീഷണറായിരുന്ന വി. ആര്‍ രാജീവന്‍, എസ്.ഐ ആയിരുന്ന തമ്ബി എസ് ദുര്‍ഗാദത്ത് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. പ്രതികള്‍ക്കെതിരെ ഗൂഡാലോചനക്കും മര്‍ദനത്തിനും വകുപ്പുകള്‍ ചേര്‍ത്താണ്​ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്​.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗ് അന്തരിച്ചു; വിടപറഞ്ഞത് ഹിമാചലിനെ ആറ് തവണ നയിച്ച നേതാവ്

ഷിംല: ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വീര്‍ഭദ്ര സിംഗ് അന്തരിച്ചു. 87 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 3.40 ഓടെ ഇന്ദിര ഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച ഹൃദയാഘാതം അനുഭവപ്പെട്ട വീര്‍ഭദ്ര സിംഗ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ ഇന്നലെ വെന്റിലേറ്റര്‍ സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. ആറ് തവണ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി ഭരണം നടത്തിയ വീര്‍ഭദ്ര സിംഗ് ഒമ്ബത് […]

You May Like

Subscribe US Now