നഷ്ടം ആയിരം കോടി പിന്നിട്ടു; ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന് ബെവ്‌കോ എംഡി

User
0 0
Read Time:1 Minute, 49 Second

തിരുവനന്തപുരം | സംസ്ഥാനത്തെ ബെവ്കോ ഔട്ട്‌ലെറ്റുകള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ നഷ്ടം ആയിരം കോടി പിന്നിട്ടുവെന്ന് എംഡി യോഗേഷ് ഗുപ്ത. നഷ്ടം പെരുകുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്നു എംഡി സര്‍ക്കാരിനെ അറിയിച്ചു.ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഉടന്‍ തന്നെ ഔട്ട് ലെറ്റുകള്‍ തുറന്നില്ലെങ്കില്‍ കടവാടക, ജീവനക്കാരുടെ ശമ്ബളം എന്നീ ഇനത്തില്‍ സര്‍ക്കാര്‍ സഹായിക്കേണ്ടി വരും. ഈ സാഹചര്യം ഒഴിവാക്കാനാണ് ലോക്ക്ഡൗണ്‍ കഴിയുമ്ബോള്‍ തന്നെ ഔട്ട്ലെറ്റ് തുറക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും ഏപ്രില്‍ 27 മുതല്‍ അടഞ്ഞു കിടക്കുകയാണ്. നിലവില്‍ ആയിരം കോടിയോളമാണ് ബെവ്കോയുടെ നഷ്ടമെന്ന് കണക്കാക്കുന്നു.

ഓണ്‍ലൈന്‍ വഴി മദ്യംവിതരണം ചെയ്യാനുള്ള പദ്ധതിയില്‍നിന്നും സര്‍ക്കാര്‍ പിന്‍മാറിയിരുന്നു. ഈ സന്ദര്‍ഭത്തിലാണ് വീണ്ടും ഔട്ട് ലെറ്റുകള്‍ തുറക്കണെന്ന ആവശ്യം ബെവ്കോ എംഡി ഉന്നയിച്ചത്. അതേ സമയം കൂടിയാലോചനകള്‍ക്കു ശേഷം മാത്രമേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് കൈക്കൊള്ളുകയുള്ളു എന്നാണ് അറിയുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശനിയാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റും കാലവര്‍ഷത്തിന് അനുകൂലമായ സാഹചര്യവുമാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണമായത്. മലപ്പുറം, വയനാട്, കാസര്‍കോഡ് ജില്ലകള്‍ ഒഴികെ മറ്റെല്ലായിടത്തും ശക്തമായ മഴയാണ്. കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. 60 ക്യുമെക്‌സ് വെള്ളമാണ് […]

You May Like

Subscribe US Now