നാമനിര്‍ദേശക പത്രികകള്‍ തള്ളിയതിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ ഹര്‍ജി; ഞായറാഴ്ച പരിഗണിച്ച്‌ അസാധാരണ നടപടിയുമായി ഹൈക്കോടതി

User
0 0
Read Time:1 Minute, 45 Second

ഗുരുവായൂര്‍ ,തലശ്ശേരി മണ്ഡലങ്ങളിലെ നാമനിര്‍ദേശക പത്രികകള്‍ തള്ളിയതിനെതിരെ എന്‍ ഡി എ സ്ഥാനാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപ്പിച്ചു . ഹര്‍ജികള്‍ പ്രത്യേക സിറ്റിങ്ങില്‍ ഇന്ന് ഉച്ചക്ക് രണ്ടിന് പരിഗണിക്കും.

ഗുരുവായൂര്‍ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥി നിവേദിത സുബ്രഹ്മണ്യനും തലശ്ശേരിയിലെ ബി ജെ പി സ്ഥാനാര്‍ഥി എന്‍ ഹരിദാസുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കേസിന്റെ ഗൗരവം പരിഗണിച്ചാണ് ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തി പരിഗണിക്കുന്നത്. പത്രിക തള്ളിയത് ചട്ടപ്രകാരമല്ലെന്നും തെറ്റ് പരിഹരിക്കാന്‍ വരണാധികാരി സമയം അനുവദിച്ചില്ലെന്നുമാണ് പരാതി.

ഇത്തരം കേസുകളില്‍ ഇടക്കാല ഉത്തരവിന് സാധ്യതയുണ്ട്. അതുണ്ടായില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് ബി ജെ പി തീരുമാനം. വരണാധികാരികള്‍ പത്രിക തളളിയത് ചട്ടപ്രകാരമല്ലെന്ന് ആരോപണവും ഉയരുന്നുണ്ട്.

എന്‍ ഡി എയ്ക്കു വേണ്ടി മത്സരിക്കുന്ന എ ഐ എ ഡി എം കെ സ്ഥാനാര്‍ഥി ധനലക്ഷ്മിയുടെയും ഡമ്മിയുടെയും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പൊന്‍പാണ്ടി, ബി എസ് പിയില്‍ മത്സരിക്കുന്ന തങ്കച്ചന്‍ എന്നിവരുടെ പത്രികകളും തള്ളിയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കളിക്കുന്നതിനിടെ വീട്ടിലെ ചെടി പിഴുതു; 12കാരിയെ അയല്‍ക്കാരന്‍ മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി

പട്‌ന: കളിക്കുന്നതിനിടെ വീട്ടിലെ ചെടി പിഴുതെടുത്ത 12കാരിയെ അയല്‍ക്കാരന്‍ മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി. ബിഹാറിലെ ബേഗുസാരയിലെ ശിവറാണ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂരത. അയല്‍ക്കാരനായ സിക്കന്ദര്‍ യാദവിന്റെ വീടിന് സമീപം കളിക്കുകയായിരുന്ന പെണ്‍കുട്ടി അബദ്ധത്തില്‍ മുറ്റത്തുണ്ടായിരുന്ന ഒരു ചെടി പിഴുതെടുത്തു. ഇതു കാണാനിടയായ സിക്കന്ദര്‍ യാദവും ഭാര്യയും മകളും ചേര്‍ന്ന് കുട്ടിയെ പൊതിരെ തല്ലി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സിക്കന്ദര്‍ […]

You May Like

Subscribe US Now