നാമനിര്‍ദേശ പത്രിക തള്ളിപ്പോയ സംഭവം; വിശദമായ പരിശോധന നടത്തുമെന്ന് കെ.സുരേന്ദ്രന്‍

User
0 0
Read Time:1 Minute, 32 Second

കണ്ണൂര്‍ : നിയമസഭ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിപ്പോയത് പാര്‍ട്ടിയെ മുള്‍മുനയിലാക്കിയെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇത് സംബന്ധിച്ച്‌ വിശദമായ പരിശോധന നടത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

തലശ്ശേരിയിലും ഗുരുവായൂരിലും പത്രിക തള്ളിപ്പോയത് സംബന്ധിച്ച്‌ എന്തായാലും ഒരു പരിശോധനയുണ്ടാകും. വീഴ്ച പറ്റിയത് മനഃപൂര്‍വ്വമാണെന്ന് ആരും ഇതുവരെ കണക്കാക്കുന്നില്ല. എന്നാല്‍ ആ വീഴ്ച സംബന്ധിച്ച്‌ സംഘടനാ എന്ന നിലയില്‍ പരിശോധിക്കും.

ഈ തിരഞ്ഞെടുപ്പില്‍ ഒരു പ്രശ്‌നങ്ങളുമില്ലാതെ സുഗമമായി മുന്നോട്ട് പോയ മുന്നണി എന്‍ഡിഎ ആണ്. എന്നാല്‍ അവസാന നിമിഷം വരെ ഞങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരേയൊരു കാര്യം തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വിഷയമാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അഞ്ച് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍; ഹൈക്കോടതി നിര്‍ദേശത്തിനെതിരെ യുപി സുപ്രീം കോടതിയിലേക്ക്

ലഖ്നൗ: മഹാമാരി ഒരു ജനതയെ മുഴുവന്‍ കൊന്നൊടുക്കുമ്ബോഴും പിടിവാശിയും ധാര്‍ഷ്ട്യവും കൈവിടാതെ യോഗി സര്‍ക്കാര്‍. സംസ്ഥാനത്ത് അതിഭീകരമായ അവസ്ഥയില്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അഞ്ച് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പെടുത്തണമെന്ന അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം യോഗി സര്‍ക്കാര്‍ അംഗീകരിച്ചില്ല. ലഖ്നൗ, വാരണാസി, കാണ്‍പൂര്‍, ഗോരക്പൂര്‍, പ്രയാഗാരാജ്, തുടങ്ങി പ്രധാനപ്പെട്ട നഗരങ്ങളെല്ലാം ഉടന്‍ അടയ്ക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ആവശ്യമാണ് സര്‍ക്കാര്‍ തള്ളിക്കളഞ്ഞത്.കോടതിയുടെ ആവശ്യം സംസ്ഥാനം അംഗീകരിക്കില്ലെന്നാണ് യോഗി സര്‍ക്കാറിന്റെ നിലപാട്. യോഗി […]

You May Like

Subscribe US Now