നിയമസഭയിലെ കാരണവരായിരുന്നു ബാലകൃഷ്ണപ്പിളളയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

User
0 0
Read Time:1 Minute, 39 Second

തിരുവനന്തപുരം: നിയമസഭയിലെ ഒരു കാരണവര്‍ എന്ന സ്ഥാനമായിരുന്നു ആര്‍.ബാലകൃഷ്ണപ്പിളളയ്ക്ക് ഉണ്ടായിരുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അനുസ്മരിച്ചു. നിയമസഭയില്‍ ആര്‍.ബാലകൃഷ്ണപ്പിളള എഴുന്നേറ്റ് നിന്നാല്‍ ഭരണകക്ഷി-പ്രതിപക്ഷ ബെഞ്ചുകള്‍ സാകൂതം അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടിരിക്കും, തിരുവഞ്ചൂര്‍ പറഞ്ഞു.

‘അദ്ദേഹത്തിന്റെ വിശകലനങ്ങള്‍, അദ്ദേഹത്തിന്റെ നര്‍മങ്ങള്‍, അദ്ദേഹം എടുക്കുന്ന നിയമപരമായ നിലപാടുകള്‍ അതെല്ലാം വളരെ ശ്രദ്ധയോടുകൂടി പഠിച്ചെടുക്കേണ്ട കാര്യങ്ങളായിരിക്കും. അദ്ദേഹം കൈകാര്യം ചെയ്യാത്ത വകുപ്പുകളും കുറവാണ്. അദ്ദേഹം കെ.എസ്.ആര്‍.ടി.സി. കൈകാര്യം ചെയ്ത വ്യക്തിയാണ്.

അദ്ദേഹത്തിന്റെ വ്യക്തിത്വം ഇന്നും ആ ഡിപ്പാര്‍ട്ട്‌മെന്റില്‍ ചര്‍ച്ചാവിഷയമാണ്. ശരി എന്ന് തോന്നുന്ന കാര്യത്തില്‍ കണ്ണുപൂട്ടി നിലപാടെടുക്കാന്‍ മടിയില്ലാത്ത വ്യക്തിയായിരുന്നു. വിമര്‍ശകരോട് സ്വാഭാവികമായും അങ്ങനെ പ്രതികരിക്കുകയും ചെയ്യും. നന്മയുടെ ഭാഗത്ത് നിലയുറപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഇനി മത്സരിക്കാനില്ലെന്ന് പത്മജ വേണുഗോപാല്‍

തൃശൂര്‍: തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസ് പഠിക്കണമെന്ന് തൃശൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന പത്മജ വേണുഗോപാല്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഇനി മത്സരിക്കാനില്ലെന്നും മരണം വരെ ജനങ്ങളുടെ ഇടയില്‍ ജീവിയ്ക്കുമെന്നും അവര്‍ പറഞ്ഞു. ‘ഇതൊരു പരാജയമായിട്ട് എനിക്ക് തോന്നിയില്ല. കാരണം വളരെ ചെറിയ വോട്ടുകള്‍ക്കാണ് തോറ്റത്’. ‘പിന്നെ തോല്‍ക്കാന്‍ കാരണമെന്താണെന്ന് പാര്‍ട്ടിയാണ് കണ്ടുപിടിക്കേണ്ടത്, നമ്മളല്ലാലോ.നമ്മള്‍ ചെയ്യേണ്ട ജോലികള്‍ ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടെ നിന്നു. എന്തുകൊണ്ടാണ് തോറ്റതെന്ന് പാര്‍ട്ടി ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.എനിക്ക് […]

You May Like

Subscribe US Now