നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ നാളെ കേരളത്തിലെത്തും. ദ്വിദിന സന്ദര്‍ശനത്തിനിടെ പ്രമുഖ വ്യക്തികളും സാമുദായിക നേതാക്കളുമായി നദ്ദ കൂടിക്കാഴ്ച്ച നടത്തും. വ്യാഴാഴ്ച്ച തൃശൂരില്‍ നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. എന്‍ഡിഎയിലെ സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും നദ്ദ തുടക്കം കുറിക്കും.
പാര്‍ട്ടി ദേശീയ അധ്യക്ഷന്റെ ദ്വിദിന കേരള സന്ദര്‍ശനത്തോടെ തെരഞ്ഞെടുപ്പ് കളത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ബിജെപി. നാളെ വൈകുന്നേരം മൂന്നോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന ജെ.പി.നദ്ദയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വമ്ബന്‍ സ്വീകരണം നല്‍കും. തിരുവനന്തപുരത്തും തൃശൂരിലുമായി വിശദമായ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കും. വിവിധ ജനവിഭാഗങ്ങളുടെ പ്രതിധികള്‍, പ്രമുഖ വ്യക്തികള്‍, മത സാമുദായിക സംഘടനാ നേതാക്കളുമായും നദ്ദ കൂടിക്കാഴ്ച്ച നടത്തും.