നിര്‍ണ്ണായക വഴിതിരിവിലേയ്ക്ക് : രേഷ്മയുടെ അജ്ഞാത ഫെയ്സ്ബുക് സുഹൃത്തിനെപ്പറ്റി സൂചന

User
0 0
Read Time:1 Minute, 45 Second

ചാത്തന്നൂര്‍ : കരിയിലക്കുഴിയില്‍ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച കേസില്‍ അറസ്റ്റിലായ അമ്മ രേഷ്മയുടെ ഫെയ്സ്ബുക് സുഹൃത്തിനെക്കുറിച്ചു സൂചന ലഭിച്ചതായി വിവരം. അന്വേഷണത്തില്‍ ഏതാനും ദിവസത്തിനുള്ളില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടാകും.

അറസ്റ്റിലായ രേഷ്മ കോവിഡ് പോസിറ്റീവായി അട്ടക്കുളങ്ങര വനിതാ ജയിലിലാണ്. പോസിറ്റീവായി 17 ദിവസത്തിനു ശേഷമേ ചോദ്യം ചെയ്യാനാകൂ. ഇതിന് ഇനിയും 10 ദിവസം കൂടി കഴിയണം.

അറസ്റ്റിലായ ദിവസം തന്നെ രേഷ്മയുടെയും മാതാപിതാക്കളുടെയും ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു സൈബര്‍ സെല്ലിനു കൈമാറിയിരുന്നു. അന്വേഷണത്തിനു സഹായകമായ ചില വിവരങ്ങള്‍ ഇതില്‍ നിന്നു കണ്ടെത്തിയെന്നാണു സൂചന.

അജ്ഞാത കാമുകനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം മുന്നോട്ട് നീങ്ങുമ്ബോഴാണ്, മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ച കല്ലുവാതുക്കല്‍ മേവനക്കോണം, തച്ചക്കോട്ട് വീട്ടില്‍ രഞ്ജിത്തിന്റെ ഭാര്യ ആര്യ (23), രേഷ്മ ഭവനില്‍ രാധാകൃഷ്ണപിള്ളയുടെ മകള്‍ ഗ്രീഷ്മ (ശ്രുതി-22) എന്നിവരെ കാണാതായതും അടുത്ത ദിവസം ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

"ഞാന്‍ കൊന്നതല്ല, അവള്‍ തൂങ്ങിമരിച്ചതാണ്". വീണ്ടും വീണ്ടും നുണക്കഥകള്‍ ആവര്‍ത്തിച്ച്‌ കിരണ്‍; ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും

കൊല്ലം: വിസ്മയയുടെത് ആത്മഹത്യയെന്ന് ആവര്‍ത്തിച്ച്‌ പ്രതി കിരണ്‍ കുമാര്‍. വിസ്മയ ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രതി പൊലീസിനോട് പറയുന്നത്. എന്നാല്‍ വിസ്മയയെ ക്രൂരമായി മര്‍ദിച്ചതായി കിരണ്‍ തുറന്നുസമ്മതിച്ചു. ഇന്ന് മരണം നടന്ന വീട്ടില്‍ കിരണിനെ എത്തിച്ച്‌ പോലീസ് തെളിവെടുപ്പ് നടത്തിയേക്കും. കിരണിന്റെ മൊഴി ഇങ്ങനെ; വിസ്മയയെ ആശുപത്രിയില്‍ എത്തിച്ച ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭയന്ന് അവിടെ നിന്നു കടന്നു കളഞ്ഞുവെന്നാണ് കിരണ്‍ പറയുന്നത്. ഭാര്യയുടേത് തൂങ്ങി മരണമാണെന്ന് പ്രതി ആവര്‍ത്തിച്ചുപറയുന്നു. എന്നാല്‍ ഏറെ […]

You May Like

Subscribe US Now