നെന്മാറ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്; റിപ്പോര്‍ട്ട് സംസ്ഥാന വനിതാ കമ്മീഷന് സമര്‍പ്പിച്ചു

User
0 0
Read Time:1 Minute, 37 Second

പാലക്കാട്: നെന്മാറ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. സാഹചര്യത്തെളിവുകളും മൊഴികളും പുനഃപരിശോധിച്ച ശേഷം സജിതയും റഹ്മാനും പറഞ്ഞത് ഒരേ തരത്തിലുള്ള മൊഴികളാണെന്ന് വ്യക്തമായെന്നും നെന്മാറ സിഐ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് സംസ്ഥാന വനിതാ കമ്മീഷന് പൊലീസ് സമര്‍പ്പിച്ചു.

നെന്മാറയില്‍ പത്ത് വര്‍ഷം ഭര്‍തൃവീട്ടില്‍ ഒളിച്ചു കഴിഞ്ഞെന്ന് സജിത പറഞ്ഞത് ശരിയാണെന്ന് ആണ് പൊലീസ് റിപ്പോര്‍ട്ട്. നെന്മാറയിലെ വീട്ടില്‍ സജിത ഒളിച്ച്‌ താമസിച്ചെന്ന് പറഞ്ഞ് വിവരിച്ച തെളിവുകള്‍ പലതും യാഥാര്‍ത്ഥ്യമാണ്.

സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍, അംഗം ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് തെളിവെടുപ്പ് നടത്തും.

കമ്മീഷന്‍ ആദ്യം സജിതയെയും റഹ്മാനെയും വിത്തനശ്ശേരിയിലെത്തി കണ്ട ശേഷം അയിലൂരിലെത്തി മാതാപിതാക്കളെയും കാണും. സംഭവത്തില്‍ നെന്മാറ പോലീസ് റഹ്മാന്റെയും സജിതയുടെയും ഇരുവരുടെയും മാതാപിതാക്കളുടെയും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ജാമ്യം

ന്യൂഡല്‍ഹി | പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ജയിലിലടക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ജാമ്യം. ജെ എന്‍ യു വിദ്യാര്‍ഥികളായ ദേവംഗന കലിത, നതാഷ നര്‍വാള്‍, ജാമിഅ മില്ലിയ വിദ്യാര്‍ഥി ആസിഫ് ഇക്ബാല്‍ തന്‍ഹ എന്നിവര്‍ക്കാണ് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് മൂവരും പുറത്തിറങ്ങുന്നത്. 2020 മെയിലാണ് ദേവാംഗന കലിതയെയും നടാഷ നര്‍വാളിനെയും ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്യുന്നത്. കലാപശ്രമം, നിയമപ്രകാരമല്ലാതെ ഒത്തു ചേരല്‍, കൊലപാതക […]

You May Like

Subscribe US Now