ന്യൂനപക്ഷ ക്ഷേമ പദ്ധതി സംബന്ധിച്ച ഹൈകോടതി വിധി നടപ്പാക്കണം ; വി.മുരളീധരന്‍

User
0 0
Read Time:2 Minute, 30 Second

തിരുവനന്തപുരം : ന്യൂനപക്ഷ ക്ഷേമ പദ്ധതി സംബന്ധിച്ച ഹൈകോടതി വിധി നടപ്പാക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. വോട്ട്ബാങ്ക് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ക്രൈസ്തവ വിഭാഗത്തിന് കൂടി അര്‍ഹമായ ആനുകൂല്യം നല്‍കാനുളള നിലപാട് സര്‍ക്കാര്‍ എടുക്കണമെന്നും മുരളീധരന്‍ വ്യക്തമാക്കി.

‘വോട്ടുബാങ്കുകളുടെ താല്പര്യം സംരക്ഷിക്കുന്നതിനായാണ് ഇപ്പോള്‍ ഈ നിലപാട് എടുത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനില്‍ നിന്ന് തന്നെ വ്യക്തമാണ്. ക്രൈസ്തവ സമുദായത്തിന്റെ പിന്നോക്കാവസ്ഥയെ കുറിച്ച്‌ പഠിക്കാതെ ഒരു പ്രത്യേക മതത്തിന്റെ മാത്രം പിന്നോക്കാവസ്ഥ എന്ന പേര് പറഞ്ഞുകൊണ്ട് അവര്‍ക്കുമാത്രം ആനുകൂല്യം നല്‍കാനുളള സമീപനം ഭരണഘടനാവ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് കോടതി ഉത്തരവ് റദ്ദാക്കിയത് ‘- മുരളീധരന്‍ പറഞ്ഞു.

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വി​ജ്ഞാ​പ​ന പ്ര​കാ​രം ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​മാ​യി പ്ര​ഖ്യാ​പി​ച്ച എ​ല്ലാ വി​ഭാ​ഗ​ക്കാ​ര്‍​ക്കും ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി ആ​നു​കൂ​ല്യം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്. മ​ണി​കു​മാ​ര്‍, ജ​സ്​​റ്റി​സ്​ ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഉ​ത്ത​ര​വിട്ടത്. ന്യൂ​ന​പ​ക്ഷ സ​മു​ദാ​യാം​ഗ​ങ്ങ​ള്‍​ക്ക്​ ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മ്ബോ​ള്‍ സ​ര്‍​ക്കാ​ര്‍ ഒ​രു സ​മു​ദാ​യ​ത്തി​ന്​ മാ​ത്ര​മാ​യി മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്നെ​ന്ന്​ ആ​രോ​പി​ച്ച്‌ പാ​ല​ക്കാ​ട് സ്വ​ദേ​ശി ജ​സ്​​റ്റി​ന്‍ പ​ള്ളി​വാ​തു​ക്ക​ലാണ് ഹൈകോടതിയെ സമീപിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തീര്‍ച്ചയായും മടങ്ങിവരും, എ.ഐ.എ.ഡി.എം.കെയിലെ പ്രശ്നങ്ങള്‍ ശരിയാക്കാം; പ്രഖ്യാപനവുമായി ശശികല

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി ശശികല. കോവിഡ് സാഹചര്യം മാറിയാല്‍ തിരികെ രാഷ്ട്രീയത്തിലേക്ക് വരുമെന്നും എ.ഐ.എ.ഡി.എം.കെ യെ ശക്തിപ്പെടുത്തുമെന്നും ശശികല പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ ഓണ്‍ലൈനില്‍ നടത്തിയ സംഭാഷണത്തിലാണ് ശശികല ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടിയില്‍ ഇ.പളനി സ്വാമി -ഒ.പനീര്‍ സെല്‍വം ഗ്രൂപ്പ് ഭിന്നത രൂക്ഷമായതിനിടെയാണ് ശശികലയുടെ നിര്‍ണായക പ്രഖ്യാപനം. ‘വിഷമിക്കേണ്ട, ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും. ഇപ്പോഴത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടാല്‍ എ.ഐ.എ.ഡി.എം.കെയിലെ പ്രശ്നങ്ങള്‍ ശരിയാക്കാം. ധൈര്യമായിരിക്കൂ’ ശശികല […]

You May Like

Subscribe US Now