പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കം

User
0 0
Read Time:1 Minute, 10 Second

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകും. നാളെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ്.

ഒട്ടേറെ പുതുമകളുമായാണ് പതിനഞ്ചാം സഭാ സമ്മേളനം തുടങ്ങുന്നത്. തുടര്‍ച്ചയായി അധികാരമേല്‍ക്കുന്ന ആദ്യ മുഖ്യമന്ത്രിയെന്ന ചരിത്രനേട്ടവുമായി ക്യാപ്റ്റന്‍ പിണറായി വിജയന്‍. മിന്നും ജയത്തിന്‍റെ ആത്മവിശ്വാസത്തില്‍ ഭരണപക്ഷം.

തെരഞ്ഞെടുപ്പില്‍ തോറ്റ യുഡിഎഫിനെ നയിക്കാന്‍ പുതിയ പ്രതിപക്ഷനേതാവായി വിഡി സതീശന്‍ എത്തുന്നു.സംപൂജ്യരായ ബിജെപിക്ക് ഇത്തവണ പുറത്തുനിന്നും കളി കാണേണ്ട സ്ഥിതി.

നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. 28ന് നയപ്രഖ്യാപനപ്രസംഗം. നാലിനാണ് ബജറ്റ്. 14 വരെയാണ് നിയമസഭാ സമ്മേളനം.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് നിയമസഭാ സമ്മേളനം നടക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലോകാരോഗ്യ സംഘടന അംഗീകരിച്ച്‌ വാക്സീനുകളുടെ പട്ടികയില്‍ കൊവാക്സീനെ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ

ദില്ലി: ലോകാരോഗ്യ സംഘടന അംഗീകരിച്ച്‌ വാക്സീനുകളുടെ പട്ടികയില്‍ ഇന്ത്യന്‍ നിര്‍മ്മിത കൊവാക്സീനെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യ . തുടര്‍ന്ന് അനുമതി തേടി ലോകാരോഗ്യ സംഘടനയെ സമീപിച്ചു. ഇന്ത്യയില്‍ പ്രധാനമായും കൊവാക്സീന്‍, കൊവീഷീല്‍ഡ് എന്നീ ഇന്ത്യന്‍ നിര്‍മ്മിത വാക്സീനുകളാണ് വിതരണം ചെയ്യുന്നത്. ഇതില്‍ കൊവീഷീല്‍ഡിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിട്ടുണ്ട്. വാക്സീന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ വിവിധ രാജ്യങ്ങള്‍ പ്രവേശാനുമതി നല്‍കുന്നുള്ളൂ

Subscribe US Now