പത്താം ക്ലാസ്സ് പരീക്ഷ റദ്ദാക്കും ; പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ മാറ്റിവെക്കുമെന്നും എന്‍.ഐ.ഒ.എസ്

User
0 0
Read Time:1 Minute, 9 Second

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പത്താം ക്ലാസ്സ് പരീക്ഷ റദ്ദാക്കാനും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവെക്കാനും തീരുമാനിച്ച്‌ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിങ് (എന്‍.ഐ.ഒ.എസ്). പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളാണ് അധികൃതര്‍ റദ്ദാക്കിയത്.

ജൂണില്‍ നടത്താനിരുന്ന പന്ത്രണ്ടാം ക്ലാസ്സുകാരുടെ തിയറി, പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് മാറ്റിവെച്ചിരിക്കുന്നത്. ജൂണ്‍ 20-ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം പുതിയ തീയതികള്‍ പ്രഖ്യാപിക്കും. പരീക്ഷയ്ക്ക് 15 ദിവസം മുന്‍പെങ്കിലും തീയതി അറിയിക്കുമെന്നും എന്‍.ഐ.ഒ.എസ് വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോട്ടയത്തും മലപ്പുറത്തുമായി അഞ്ചുപേര്‍ക്ക് ബ്ലാക്ക് ഫംഗസ് രോഗം; തിരൂരില്‍ ഒരാളുടെ കണ്ണ് നീക്കം ചെയ്തു

മലപ്പുറം/ കോട്ടയം : കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സ കഴിഞ്ഞ് മടങ്ങിയ തിരൂര്‍ സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് ബാധയേറ്റ് കണ്ണ് നീക്കം ചെയ്തു.തിരൂര്‍ ഏഴൂര്‍ ഗവ.ഹൈസ്‌കൂളിന് പുറക് വശത്ത് താമസിക്കുന്ന വലിയപറമ്ബില്‍ അബ്ദുള്‍ ഖാദ(62 )റിനാണ് അടിയന്തര ശസ്ത്രക്രിയയിലൂടെ ഇടതു കണ്ണ് നീക്കം ചെയ്തത്. അതേ സമയം കോട്ടയം മെഡിക്കല്‍ കോളേജില്‍ മൂന്നുപേരെ ഈ രോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലാണ്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബ്ലാക് ഫംഗസ് എന്ന മ്യൂകോര്‍ മൈക്കോസിസ് […]

You May Like

Subscribe US Now